മധുരക്കിഴങ്ങ് ഈ രീതിയിൽ തയാറാക്കി നോക്കൂ
Mail This Article
×
സ്വീറ്റ് പൊട്ടേറ്റോ സ്റ്റിർ ഫ്രൈ, രുചികരമായൊരു വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- മധുരക്കിഴങ്ങ് - 200 ഗ്രാം
- എണ്ണ - 1 ടേബിൾസ്പൂൺ
- കടുക് - 1/2 ടീ സ്പൂൺ
- കായപ്പൊടി - 1/8 ടീ സ്പൂൺ
- വെളുത്തുള്ളി - 4 അല്ലി
- മുളകുപൊടി - 1/2 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
- ജീരകം പൊടിച്ചത് - 1/2 ടീ സ്പൂൺ
- കറിവേപ്പില - 1 തണ്ട്
- മല്ലിയില - 1 ടേബിൾ സ്പൂൺ
- ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം:
- നല്ലതുപോലെ കഴുകിയ മധുരക്കിഴങ്ങ് പ്രഷർ കുക്കറിൽ രണ്ട് വിസിൽ വരുന്നതുവരെ ഹൈ ഫ്ലെയിമിൽ വേവിച്ച് തണുക്കാൻ വയ്ക്കുക. തൊലി മാറ്റി നീളത്തിൽ അരിയുക.
- ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കുക.
- കടുക് പൊട്ടിച്ച ശേഷം വെളുത്തുള്ളി അല്ലിയും കറിവേപ്പിലയും ചേർത്തു വഴറ്റുക.
- തീ കുറച്ചശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം പൊടിച്ചത്, കായപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം അരിഞ്ഞുവച്ച മധുരക്കിഴങ്ങ് ചേർത്ത് ഉടഞ്ഞു പോകാതെ യോജിപ്പിക്കുക.
- രണ്ടു മിനിറ്റിനു ശേഷം കുറച്ചു മല്ലിയില ചേർത്തു വാങ്ങി ഉപയോഗിക്കാവുന്നതാണ്.
English Summary : Sweet potato is packed with healthy carbohydrates, vitamins and protein as well.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.