എത്ര കിലോ ചെറിയ ഉള്ളിയും എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാം
Mail This Article
ഉള്ളിക്കറി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ ചെറിയുള്ളി വാങ്ങി തൊലി കളയുന്ന കാര്യം അൽപം ബുദ്ധിമുട്ടാണോ?.
സവാളയെക്കാളും കൂടുതൽ ഗുണമുള്ളതും ശരീരത്തിന് വളരെ നല്ലതും മരുന്നു പോലെ തന്നെ കഴിക്കാവുന്നതും മരുന്നുകൾ തയാറാക്കുന്നതുമായ ഒന്നാണ് ചെറിയ ഉള്ളി. എളുപ്പത്തിൽ ചെറിയുള്ളിയുടെ തൊലി കളയാൻ ഒരു വഴിയുണ്ട്.
ഉള്ളിയുടെ മുകൾഭാഗവും താഴെ ഭാഗവും മാത്രം മുറിച്ചു മാറ്റിവയ്ക്കുക. ചെറിയ ചൂടുള്ള വെള്ളത്തിൽ രണ്ട് മിനിറ്റ് ഉള്ളി ഇട്ടുവച്ചതിനുശേഷം കൈ കൊണ്ട് ഒന്ന് പ്രസ് ചെയ്യുമ്പോൾ തൊലി പൂർണമായും ഇളകി വരും.
കുറച്ച് അധികം സമയം ഉണ്ടെങ്കിൽ സാധാരണ വെള്ളത്തിൽ അഞ്ചു മിനിറ്റ് ഇട്ടുവച്ചാൽ മാത്രം മതിയാവും തോൽ എളുപ്പത്തിൽ മാറ്റി എടുക്കാം. ശേഷം നന്നായി തുടച്ച് വായു കടക്കാത്ത ഒരു ബോട്ടിലിൽ ഫ്രിജിൽ സൂക്ഷിച്ചു കഴിഞ്ഞാൽ എല്ലാ ദിവസവും കറി ഉണ്ടാക്കിയെടുക്കാവുന്നതാണ്.
English Summary : How to clean and peel shallots easily.