ADVERTISEMENT

രാവിലെ പെട്ടെന്ന് തയാറാക്കാവുന്ന വിഭവമാണു ഗോതമ്പു പൊടി കൊണ്ടുള്ള പാലപ്പം.

 

ചേരുവകൾ

  • ഗോതമ്പു പൊടി -1 കപ്പ്‌
  • നാളികേരം -1/2 കപ്പ്‌
  • പഞ്ചസാര -2 ടീസ്പൂൺ
  • യീസ്റ്റ് -1/2 ടീസ്പൂൺ
  • അരിപ്പൊടി (നൂൽ പുട്ട് പൊടി ) - 2 ടേബിൾ സ്പൂൺ
  • ഉപ്പ്
  • ഇളം ചൂട് വെള്ളം

 

തയാറാക്കുന്ന വിധം

ഗോതമ്പുപൊടി, അരിപ്പൊടി, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിച്ചശേഷം ഇളം ചൂട് വെള്ളം കുറേശ്ശേ ചേർത്തു കട്ട ഇല്ലാതെ കലക്കി എടുക്കുക. അതു മിക്സിയുടെ ജാറിൽ ഇട്ട്, നാളികേരം, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക. 

 

ഒരു ബൗളിലേക്കു മാറ്റി നന്നായി ഇളക്കി കൊടുക്കുക. ഒരു തട്ടിൽ കുറച്ച് ചൂട് വെള്ളം ഒഴിക്കുക. മാവ് തയാറാക്കിയ പാത്രം അതിൽ ഇറക്കി അടച്ചു വയ്ക്കുക. മുറിയിലെ ചൂടിന് അനുസരിച്ചു 1/2 മണിക്കൂർ തൊട്ടു 1 മണിക്കൂർ വരെ വയ്ക്കുക. നന്നായി പൊങ്ങി വരും. അതിനു ശേഷം അപ്പ ചട്ടി മീഡിയം തീയിൽ ചൂടാക്കി മാവ് ഒഴിച്ച് പാലപ്പം ചുട്ടെടുക്കാം.

 

English Summary : Wheat palappam recipe by rohini.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com