പഴുത്ത റോബസ്‌റ്റാ പഴം ചേർത്ത് സ്വാദിഷ്ടമായ ചോക്ലേറ്റ് ബ്രഡ്
Mail This Article
×
നല്ല പഴുത്ത റോബസ്‌റ്റാ പഴം പാഴാക്കാതെ സ്വാദിഷ്ടമായ ചോക്ലേറ്റ് ബ്രഡ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പഴുത്ത റോബസ്റ്റ പഴം - 300 ഗ്രാം
- ബേക്കിങ് സോഡ - 1 ടീസ്പൂൺ
- കൊക്കോ പൗഡർ - 1/4 കപ്പ്
- മൈദ മാവ് - 1 1/4 കപ്പ്
- ഉപ്പ് - 1/4 ടീസ്പൂൺ
- ബട്ടർ - 1/2 കപ്പ്
- പഞ്ചസാര - 1 കപ്പ്
- മുട്ട - 2 എണ്ണം
- വാനില എസൻസ് - 1 ടീസ്പൂൺ
- തൈര് - 1/4 കപ്പ്
- ചോക്കോ ചിപ്സ് - 1/3 കപ്പ്
തയാറാക്കുന്ന വിധം
- ഒരു ബൗളിൽ റോബസ്റ്റാ പഴം തടി തവി ഉപയോഗിച്ചു കഷണങ്ങളൊന്നുമില്ലാതെ നന്നായി മയപ്പെടുത്തി പ്യൂരിയാക്കി മാറ്റിവയ്ക്കുക.
- ശേഷം മൈദ മാവ്, ഉപ്പ്, ബേക്കിങ് സോഡാ, കൊക്കോ പൗഡർ എന്നിവ നന്നായി യോജിപ്പിച്ചു അരിപ്പയിൽ അരിച്ചു മാറ്റി വയ്ക്കുക.
- അത്യാവശ്യം വലിപ്പമുള്ള ബൗളിൽ ബട്ടർ, പഞ്ചസാര എന്നിവ നന്നായി ബീറ്റ് ചെയ്ത് അതിലേക്കു മുട്ട ഓരോന്നായി ചേർത്തു, വാനില എസൻസും ചേർത്തു യോജിപ്പിച്ചെടുക്കുക.
- ശേഷം അരിച്ചു മാറ്റിവച്ച മാവും പഴം പ്യൂരീയും കുറേശ്ശെ ചേർത്തു ഫോൾഡ് ചെയ്തു ബേക്കിങ് പാനിലേക്ക് എടുത്തു ചോക്കോചിപ്‌സ് ബാറ്ററിനു മുകളിൽ വിതറി ടാപ്പ് ചെയ്തു വയ്ക്കുക.
- ഇനി 350 ഡിഗ്രി F പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 45 മുതൽ 50 മിനിറ്റു വരെ ബേക്ക് ചെയ്തു തണുക്കുമ്പോൾ മുറിച്ച് എടുക്കാം.
Content Summary : Double chocolate banana bread recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.