ഒരു കപ്പ് റേഷനരി കൊണ്ട് ആവി പറക്കുന്ന നല്ല ചൂട് പുട്ട്
Mail This Article
പുട്ട് മലയാളിയുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ്. പല വിധത്തിലുള്ള പുട്ടുകൾ സുപരിചിതമാണ്. അത്തരത്തിൽ റേഷൻ അരി ഉപയോഗിച്ച് അടിപൊളി പുട്ട് തയാറാക്കിയാലോ.
ചേരുവകൾ
•പച്ചരി - 1 കപ്പ്
•തേങ്ങ ചിരവിയത് - 2 കപ്പ്
•തേങ്ങാ വെള്ളം - 1/2 കപ്പ്
•ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
•ഒരു കപ്പ് റേഷനരി നന്നായി കഴുകിയെടുത്ത് അരിപ്പയിൽ വെള്ളം തോരാൻ വയ്ക്കാം. ഒരു 10 മിനിറ്റു കഴിഞ്ഞു വെള്ളം നന്നായി തോർന്ന ശേഷം മിക്സിയുടെ ജാറിൽ നന്നായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരി പൊടിച്ചടുക്കാൻ. നന്നായി പൊടിഞ്ഞ അരി മിക്സിയുടെ ജാറിൽ നിന്ന് ഒരു ബൗളിലേക്കു മാറ്റാം.
•പൊടി നന്നായി ഒന്ന് ഇളക്കിയ ശേഷം ഇതിലേക്കു തേങ്ങാ വെള്ളം തളിച്ചു പുട്ടു നനച്ചെടുക്കുക. തേങ്ങാ വെള്ളം ഉപയോഗിക്കുമ്പോൾ പുട്ടിന് ടേസ്റ്റ് കൂടും.
•പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇടുക. 4-5 സ്പൂൺ പൊടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ, പിന്നെയും പൊടി അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് വരെ തുടരുക.
•5 മിനിറ്റ് ആവിയിൽ വേവിച്ചാൽ പുട്ട് റെഡി.
Content Summary : Soft puttu recipe by Deepthi.