ADVERTISEMENT

കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ആളുകൾ എല്ലാ ദിവസവും ഒരു നേരം റാഗി മാത്രം കഴിക്കുന്നു. റാഗികൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നതു കൊണ്ട് ക്ഷീണം മാറാനും ശരീരത്തിനു ബലം കിട്ടാനും വളരെ നല്ലതാണ്. പക്ഷേ നമ്മുടെ നാട്ടിൽ മുതിർന്നവർ റാഗി കഴിക്കാറില്ല. റാഗി കൊണ്ട് ദോശയും ഇഡ്ഡലിയുമൊക്കെ തയാറാക്കാം. കുഞ്ഞുകുട്ടികൾക്കു മാത്രമല്ല റാഗി, ഏതു പ്രായത്തിലും റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

 

എളുപ്പത്തിൽ റാഗി കുറുക്കി കഴിക്കാം

ആവശ്യമുള്ള സാധനങ്ങൾ

  • റാഗി - 2 ഗ്ലാസ്‌
  • വെള്ളം - 4 ഗ്ലാസ്‌
  • ശർക്കര - 150 ഗ്രാം
  • പാൽ - 1 ഗ്ലാസ് (ആവശ്യമെങ്കിൽ

 

തയാറാക്കുന്ന വിധം

റാഗി പൊടി (പൊടി അല്ല) വെള്ളത്തിൽ ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. ശേഷം മിക്സിയുടെ ജാറിൽ വെള്ളവും ചേർത്ത് അരച്ച് അരിച്ചു എടുക്കുക. അരിച്ച റാഗി പാൽ മാത്രം എടുത്തു ഒരുപാത്രത്തിലേക്ക് ഒഴിച്ച്, ചെറിയ തീയിൽ ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കുക. അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തു വീണ്ടും കുറുക്കുക. കുറുകി കട്ടിയായി തുടങ്ങുമ്പോൾ പാലും ചേർത്തു വീണ്ടും ഇളക്കി പാകത്തിനാക്കി എടുക്കാം.

 

വളരെ രുചികരവും ഷീണം മാറ്റാൻ സഹായിക്കുന്നതുമാണ് ചെറിയ മധുരത്തിലുള്ള ആ വിഭവം.

 

Content Summary : Healthy finger millet porridge, an ultimate health food.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com