ആന്ധ്രാ സ്റ്റൈൽ ചിക്കൻ ഫ്രൈ, കൊതിപ്പിക്കും രുചി
Mail This Article
സൺഫ്ലവർ ഓയിലിൽ വറുത്തെടുക്കാം ടേസ്റ്റി ചിക്കൻ ഫ്രൈ.
ചേരുവകൾ
- ചിക്കൻ - 500 ഗ്രാം
- മല്ലി മൊത്തമായി - 11/2 ടീസ്പൂൺ
- ഏലയ്ക്ക - 2
- വെളുത്തുള്ളി - 10 ചെറിയ അല്ലി അല്ലെങ്കിൽ 5 വലിയ അല്ലി
- ജീരകം - 1/4 ടീസ്പൂൺ
- ചുവന്ന മുളകുമൊത്തമായി - 4 (രുചിക്കനുസരിച്ച് ക്രമീകരിക്കുക)
- കുരുമുളക് - 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- സവാള - 2 ഇടത്തരം വലുപ്പം അല്ലെങ്കിൽ 1 വലിയ ഉള്ളി
- സൂര്യകാന്തി എണ്ണ - 2 ടേബിൾ സ്പൂൺ
- ഉപ്പ്
- മല്ലിയില
തയാറാക്കുന്ന വിധം
1/2 ടീസ്പൂൺ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു ചിക്കൻ മാരിനേറ്റ് ചെയ്യുക. ഒരു ഫ്രൈയിങ് പാൻ ചൂടാക്കി മല്ലിയില, ഏലക്ക, വെളുത്തുള്ളി, ചുവന്ന മുളക്, കുരുമുളക്, ജീരകം എന്നിവ തരുതരുപ്പായി പൊടിച്ചെടുക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്തു ഇടത്തരം തീയിൽ 5 മിനിറ്റ് വഴറ്റുക.
ചിക്കൻ ചേർത്തു കുറഞ്ഞ തീയിൽ വീണ്ടും 5 മിനിറ്റ് വഴറ്റുക. അരച്ച മസാല ചേർത്തു നന്നായി യോജിപ്പിക്കുന്നതുവരെ ഇളക്കുക. ആവശ്യത്തിനു കറിവേപ്പില ചേർക്കാം. ഒരു മൂടി ഉപയോഗിച്ച് അടച്ച് ചിക്കൻ നന്നായി വേകുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക.
മൂടി തുറന്നു വെള്ളം വറ്റുന്നതുവരെ ഉയർന്ന തീയിൽ വേവിക്കുക. അവസാനം മല്ലിയിലയും കറിവേപ്പിലയും ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം. ചൂടോടെ വിളമ്പാം.
Content Summary : Must try Andhra Style Chicken Fry.