ADVERTISEMENT

കണ്ണൂർ സ്പെഷൽ സദ്യയിൽ വിളമ്പുന്ന പാൽ പായസം, ഗ്രാമ്പൂ ചേർത്താണ് ഇത് തയാറാക്കുന്നത്.

ചേരുവകൾ

  • കൈമ അരി/ പായസം അരി - 1/2 കപ്പ്
  • പാൽ - 1 ലിറ്റർ അല്ലെങ്കിൽ 4 കപ്പ് (250 മില്ലി)
  • പഞ്ചസാര - 3/4 കപ്പ് മുതൽ 1 കപ്പ് വരെ
  • ഗ്രാമ്പൂ - 3 എണ്ണം
  • ചവ്വരി - 2 ടേബിൾ സ്പൂൺ (നിർബന്ധമല്ല ) 
  • ഏലക്ക - 2 എണ്ണം ചതച്ചത്
  • നെയ്യ് - 1/2 ടീസ്പൂൺ +1 ടീസ്പൂൺ
  • കശുവണ്ടിപ്പരിപ്പ് - കുറച്ച്
  • റസിൻസ് - കുറച്ച്
  • വെള്ളം - 1/2 ലിറ്റർ

തയാറാക്കുന്ന വിധം

  • അരി കഴുകി 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ കുതിർത്തു വയ്ക്കുക.
  • അരി, വെള്ളം, ഉപ്പ്, ഗ്രാമ്പൂ എന്നിവ ചേർക്കുക.
  • തിളയ്ക്കുന്നതു വരെ ഉയർന്ന തീയിൽ വേവിക്കുക, അതിനു ശേഷം തീ കുറയ്ക്കുക.
  • അരിയിലെ വെള്ളം പകുതിയായി കുറയുമ്പോൾ ചവ്വരിയും  1/2 ലിറ്റർ പാലും ചേർക്കുക. കുറഞ്ഞ തീയിൽ വേവിക്കുക. 
  • ചവ്വരി വെന്തശേഷം പഞ്ചസാര ചേർത്തു തിളയ്ക്കുന്നതു വരെ വേവിക്കുക.
  • ഇനി 1/2 ടീസ്പൂൺ നെയ്യ് ചേർക്കുക. നന്നായി യോജിപ്പിക്കുക. 1/2 ലിറ്റർ പാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. ഉണങ്ങിയ മുന്തിരിയും കശുവണ്ടിപ്പരിപ്പും 1 ടീസ്പൂൺ നെയ്യിൽ വഴറ്റുക, ഇത് പായസത്തിൽ ചേർത്തു വിളമ്പാം.

Content Summary : Paal payasam dessert, recipe by Nidhisha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com