ചക്ക അപ്പം ആവിയിൽ പുഴുങ്ങിയത്, നല്ല നാടൻ രുചി
Mail This Article
നാടൻ രുചിയിൽ ചക്കപ്പഴം ചേർത്തൊരു അപ്പം, ആവിയിൽ പുഴുങ്ങിയെടുക്കുന്ന ഒന്നാന്തരം രുചി.
ചേരുവകൾ
- ചക്കചുള - 12 എണ്ണം
- ഗോതമ്പുപൊടി - 1 കപ്പ്
- ശർക്കര - 6 അച്ച് (300 ഗ്രാം) – ശർക്കര പാനിയാക്കി എടുക്കണം.
- നാളികേരം - അര മുറി
- ഏലക്കായ - ആവശ്യത്തിന്
- വെള്ളം - 1 കപ്പ്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്കു ചക്ക ചെറുതായി മുറിച്ചതും ശർക്കര പാനി പകുതിയും ചേർത്തു നന്നായി അരച്ചെടുക്കുക. ഇതിലേക്കു നാളികേരവും ചേർത്ത് ഒന്നുകൂടി അടിക്കുക. ഗോതമ്പുപൊടിയും ഏലക്കായയും ബാക്കി ശർക്കര പാനിയും ചേർത്ത് അടിച്ചെടുക്കുക. ഇനി ഒരു പ്ലേറ്റിലേക്കു ഒരു വാഴയില മുറിച്ചെടുത്തതോ ഒരു ബട്ടർ പേപ്പറോ വച്ച ശേഷം ചക്ക കൂട്ട് ഒഴിച്ചു കൊടുക്കുക. ഒരു ഇഡ്ഡലി പാത്രത്തിൽവെള്ളം ഒഴിച്ച് അപ്പ തട്ട് വച്ച് വെള്ളം തിളച്ചു ആവി വന്ന ശേഷം ചക്ക കൂട്ട് ഒഴിച്ചു പ്ലേറ്റ് വച്ച് അതിനെ ഒന്ന് മൂടി (ആവി വെള്ളം വീഴാതിരിക്കാനാണ്) ഇഡ്ഡലിപാത്രം അടച്ചു വച്ച് ഒരു 25 മിനിറ്റ് വേവിച്ചെടുത്താൽ സൂപ്പർ ടേസ്റ്റി ചക്ക അപ്പം റെഡി.
Content Summary : Steamed Jackfruit appam, nadan recipe.