ADVERTISEMENT

വാഴയിലയിൽ അപ്പത്തിന്റെ മാവ് ഒഴിച്ച് പൊള്ളിച്ച അപ്പം.

 

ചേരുവകൾ

  • അരി - 2 കപ്പ് 
  • ചോറ് - 1/2 കപ്പ് 
  • യീസ്റ്റ് - 1/2 സ്പൂൺ 
  • പഞ്ചസാര - 1 സ്പൂൺ 
  • ഉപ്പ് - 1 സ്പൂൺ 
  • വെള്ളം - 2 ഗ്ലാസ്സ് 
  • വാഴയില  - 1 എണ്ണം

 

തയാറാക്കുന്ന വിധം


അരി നന്നായിട്ട് വെള്ളത്തിൽ കുതിർത്തതിനു ശേഷം അരിയും ചോറും ഈസ്റ്റും പഞ്ചസാരയും കൂടി നന്നായിട്ട് അരച്ചെടുക്കുക. അതിനുശേഷം ഉപ്പും കൂടി ചേർത്തു കലക്കി 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

അപ്പച്ചട്ടിയിൽ എണ്ണ തടകി, മുകളിലായിട്ട് വാഴയില വച്ച് അതിനു മുകളിൽ കുറച്ച് എണ്ണ പുരട്ടിയ ശേഷം അപ്പത്തിന്റെ  മാവു കുറച്ചു കട്ടിയിൽ ഒഴിച്ചുകൊടുക്കാം. അടച്ചു വച്ച് വേവിക്കാം. 

Content Summary : Appam recipe, breakfast recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com