ഉച്ചയൂണിനു സ്വാദു കൂട്ടാൻ എളുപ്പത്തിൽ ഒരുക്കാം രസായനം
Mail This Article
മധുരമുള്ള വിഭവമാണ് രസായനം. നെയ്യിൽ എള്ള്് വറുത്ത് എടുക്കാൻ മാത്രമാണ് അടുപ്പ് കത്തിക്കേണ്ടത്. മാമ്പഴവും ഇതിൽ ചേർക്കാം.
ചേരുവകൾ:
- തേങ്ങ - 1
- ശർക്കര - 400 ഗ്രാം
- എള്ള് - 50 ഗ്രാം
- ഞാലി പൂവൻ പഴം - 1 കിലോഗ്രാം
- നെയ്യ് - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോ കാണാം
ഒരു തേങ്ങാ മുഴുവനായി ചിരകി എടുക്കാം. ഈ തേങ്ങാ പിഴിഞ്ഞ് പാൽ എടുത്തു വയ്ക്കാം. ശർക്കരയും ചിരകി വയ്ക്കാം. ഞാലി പൂവൻ പഴം ചെറുതായി അരിഞ്ഞെടുക്കാം.
ഫ്രൈയിങ് പാൻ ചൂടാകുമ്പോൾ നെയ്യ് ഒഴിക്കാം. ഇതിലേക്കു കഴുകി ഉണക്കിയ എള്ളു ചേർത്തു ചൂടാക്കാം. രസായനം ഉണ്ടാക്കാൻ എള്ള് ചൂടാക്കാൻ മാത്രമേ സ്റ്റൗവിന്റെ ആവശ്യമുള്ളു. എള്ള് പൊട്ടി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. കുറച്ചു തേങ്ങാപാലിലേക്കു ശർക്കര ചേർത്ത് ഇളക്കി അലിയിക്കാം. അലിഞ്ഞു കഴിഞ്ഞാൽ മുഴുവൻ തേങ്ങാപ്പാലും ചേർത്ത് ഇളക്കാം. ഇതിലേക്ക് അരിഞ്ഞു വച്ച പഴം ചേർത്ത് ഇളക്കാം. എള്ള് ചേർത്ത് നല്ലവണ്ണം ഇളക്കാം. കുറച്ചു നേരം വച്ചതിനു ശേഷം വിളമ്പാം. പഴത്തിനു പകരം അതാതു സീസണിൽ ലഭ്യമായ ഏതു പഴവും ഉപയോഗിക്കാം.
Content Summary : Rasayanam can be taken with lunch.