പുട്ട് ബാക്കിയുണ്ടോ? ഒരു രസികൻ െഎറ്റം തയാറാക്കാം
Mail This Article
അരിവറുത്തു പൊടിച്ച് ശർക്കരയോ പഞ്ചസാരയോ ചേർത്ത് കഴിക്കാറുണ്ട്. അവലോസുപൊടി അങ്ങനെ പലരൂപത്തിലും തയാറാക്കാം. സമയയെടുത്താണെങ്കിൽ ശർക്കര പാനിയാക്കി ഉരുട്ടിയെടുത്തും ഉണ്ടാക്കാം. സ്വാദേറൂം വിഭവമാണ്. ഇതിൽ നിന്നും വ്യത്യസ്തമായി അവലോസ് പൊടി തയാറാക്കിയാലോ? അതും ബാക്കി വന്ന പുട്ടുകൊണ്ട്.
ചേരുവകൾ
∙ബാക്കി വന്ന പുട്ട്
·∙ജീരകം
തയാറാക്കുന്ന വിധം
ബാക്കി വന്ന പുട്ട് നന്നായി ഉടച്ചെടുക്കുക .(ആവശ്യമെങ്കിൽ നാളികേരം ചിരകിയത് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക)പുട്ടിലേക്കു ജീരകവും ചേർത്ത് മിക്സ് ചെയ്യുക.
ശേഷം വറുക്കാനായി വെക്കാം .ആദ്യം നല്ല ചൂടിൽ വറുക്കാം .പുട്ടു നന്നായി ചൂടായാൽ മീഡിയം ചൂടിലേക്ക് മാറ്റണം .ഒരു പതിനഞ്ചു മിനിട്ടു കൊണ്ട് അവലോസ് പൊടി റെഡി ആയി കിട്ടും .നല്ല ടേസ്റ്റും ആണേ .ചൂട് ചായക്കൊപ്പം വിളമ്പാം ഈ പുട്ട് അവലോസ് പൊടി .
English Summary: Puttu Avalose podi