അരിപ്പൊടിയും ഗോതമ്പും വേണ്ട! ഇനി ഇങ്ങനെയും ഇടിയപ്പം ഉണ്ടാക്കാം
Mail This Article
ഇടിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. എന്നാൽ എളുപ്പത്തിൽ തയാറാക്കാൻ പറ്റില്ലെന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. മാവ് കുഴച്ചെടുക്കുന്നത് ഇത്തിരി ടാസ്കാണ്. അരിപ്പൊടി കൊണ്ടാ രുചിയൂറും ഇടിയപ്പമാണ് എല്ലാവർക്കും അറിയാവുന്നത്, അതിനിടയിൽ അടുത്തിടയ്ക്ക് ഗോതമ്പു കൊണ്ട് ഇത് തയാറാക്കാമെന്ന നിരവധി റെസിപ്പികളും വന്നു. അതിൽ നന്നുമൊക്കെ വ്യത്യസ്തമായ ഇടിയപ്പമാണ് ഇപ്പോൾ ട്രെൻഡ്. ചോളപ്പൊടിയാണ് താരം. നല്ല മയമുള്ള രൂചിയൂറും ഇടിയപ്പം തയാറാക്കാം.
ചേരുവകൾ
∙ചോളപ്പൊടി -1 കപ്പ്
∙തിളച്ച വെള്ളം -1.5 കപ്പ്
∙എണ്ണ -1 ടീസ്പൂൺ
∙തേങ്ങ - ആവശ്യത്തിന്
∙ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചോളപ്പൊടി ഒരു ചീനച്ചിട്ടിയിൽ ഇട്ടു ചെറു ചൂടിൽ വച്ചു നന്നായി വറുത്തെടുക്കുക. ചൂടാറിയ ശേഷം ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ഒഴിച്ചു ഇടിയപ്പത്തിന് കുഴക്കുന്നപോലെ കുഴച്ചെടുക്കുക. കുറച്ചു എണ്ണ കൂടി ചേർത്ത് കുഴച്ചാൽ മൃദുവായിരിക്കും.
ഇടിയപ്പം പ്ലേറ്റിലോ ഇഡ്‌ഡലി തട്ടിലോ എണ്ണ തടവി തേങ്ങ ഇട്ട ശേഷം പിഴിഞ്ഞെടുക്കുക.. മുകളിലും തേങ്ങ ഇട്ട ശേഷം ആവിയിൽ വേവിച്ചേടുക്കുക.
ചട്ണിക്കൊപ്പമോ കറിചേർത്തോ തേങ്ങാപാൽ മുകളിൽ ഒഴിച്ചോ കഴിക്കാം. നല്ല ടേസ്റ്റി ഇടിയപ്പം തയാറാക്കാം.
English Summary: Maize flour idiyappam Recipe