എളുപ്പത്തിൽ രണ്ടു തരത്തിൽ ഉരുളക്കിഴങ്ങ് ഫ്രൈ; പുതിയ രുചിയിൽ തയാറാക്കാം
Mail This Article
ഉരുളൻകിഴങ്ങ് മെഴുക്കുപെരട്ടിയായും തോരനായും തയാറാക്കാറുണ്ട്. കിഴങ്ങ് കൂട്ടാനും ചമ്മന്തിയും ഉണ്ടെങ്കിൽ ഉൗണ് കൂശാലാണ്. ഇനി രണ്ടു തരത്തിൽ ഉരുളക്കിഴങ്ങ് ഉപ്പേരി വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം.
∙ഉരുളക്കിഴങ്ങ്:4
∙മഞ്ഞൾപ്പൊടി:1ടീസ്പൂൺ
∙മുളക് പൊടി:1ടേബിൾടീസ്പൂൺ
∙ഗരം മസാല:1ടീസ്പൂൺ
∙ഉപ്പ്:ആവശ്യത്തിന്
∙കടുക്:1ടീസ്പൂൺ
∙വെളുത്തുള്ളി:1ടീസ്പൂൺ
∙വെളിച്ചെണ്ണ
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായൽ കടുക് ഇട്ട് പൊട്ടിയാൽ വെളുത്തുള്ളി ചേർത്ത് മൂത്താൽ ഉരുളക്കിഴങ്ങ് നുറുക്കിയത് ഇട്ട് അതിൽ മഞ്ഞൾ പൊടിയും, മുളക് പൊടി, ഗരംമസാല ആവശ്യത്തിന് ഉപ്പുംചേർത്ത് ഇളക്കി യോജിപ്പിച്ചു നന്നായി വേവിക്കുക. അവസാനം മാങ്ങ ഉണക്കി പൊടിച്ചത് ഒരു ടീസ്പൂൺചേർത്ത് വാങ്ങുക.
∙ഉരുളക്കിഴങ്ങ്:3
∙മഞ്ഞൾ പൊടി:1/2 ടീസ്പൂൺ
∙മുളക്‌ചതച്ചത്:1ടീസ്പൂൺ
∙മുളക്‌പൊടി:1ടീസ്പൂൺ
∙വെളുത്തുള്ളി:5തൊലിയോട് കൂടി
∙ഉപ്പ്:ആവശ്യത്തിന്
ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി, കറിവേപ്പില ഇടുക. മൂത്തതിനു ശേഷം ഉരുളക്കിഴ്‌ങ്ങും ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കുക.
വേണമെങ്കിൽ അവസാനം കുറച്ചു നാരങ്ങാ പിഴിഞ്ഞു ഒഴിക്കുക.
English Summary: Quick and Simple Potato Fry