ADVERTISEMENT

സാൻവിച്ച് എന്ന് കേൾക്കുമ്പോൾ ബ്രഡ് ആണോ ഓർമ്മ വരുന്നത്? ഇതാ വ്യത്യസ്തമായ രുചിയിലൊരുക്കാം ഫലാഫൽ സാൻവിച്ച്. ഈ സാൻവിച്ചിന്റെ രുചിരഹസ്യം വെള്ളക്കടല അരച്ച് തയാറാക്കുന്ന ഫലാഫൽ ബോൾസിലാണ്. 

ചേരുവകൾ

1. വെള്ളക്കടല – 1 കപ്പ്

2. ജീരകം പൊടി – 1 വലിയ സ്പൂൺ
  മുളകു പൊടി – 1 ചെറിയ സ്പൂൺ
 കുരുമുളകുപൊടി – 1 ചെറിയ സ്പൂൺ
സവാള – 1, കഷണങ്ങളാക്കിയത്
മല്ലിയില – 1 കപ്പ്
 വെളുത്തുള്ളി – 1 കുടം

3. എണ്ണ – വറുക്കാൻ ആവശ്യത്തിന്

4. കുബ്ബൂസ് – 6–7

5. മയണീസ് – 1 കപ്പ്

6. ലെറ്റൂസ് – 1, കീറിയത്

7. തക്കാളി – 2 (നീളത്തിൽ കനം കുറച്ചരിഞ്ഞത്)

   ഉരുളക്കിഴങ്ങ് (വിരലാകൃതിയിൽ മുറിച്ചു വറുത്തത്) – 10–12

പാകം ചെയ്യുന്ന വിധം

∙വെള്ളക്കടല ഒരു രാത്രി മുഴുവൻ കുതിർത്തു വയ്ക്കണം.

∙ഇതിൽ ജീരകം പൊടിച്ചത്, മുളകു പൊടി, കുരുമുളകുപൊടി, സവാള, മല്ലിയില, വെളുത്തുള്ളി എന്നിവ ചേർത്തു മിക്സിയിലാക്കി പരിപ്പുവടയുടെ പാകത്തിനു തരുതരുപ്പായി അരച്ചെടുക്കണം. 

∙ഇതു ചെറിയ ഉരുളകളാക്കി പരിപ്പുവടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക. ഇതാണ് ഫലാഫൽ.

∙കുബ്ബൂസ് ഓരോന്നായി എടുത്ത്, രണ്ടു പാളികളാക്കി അതിനുള്ളിൽ മയണീസ് പുരട്ടുക.

∙മയണീസിനു മുകളിൽ ലെറ്റൂസ് ഇലവച്ച ശേഷം തക്കാളി, ഉരുളക്കിഴങ്ങു വറുത്തത്, ഫലാഫൽ വറുത്തു കഷണങ്ങളാക്കിയത് എന്നിവ നിരത്തി അമർത്തി ചുരുട്ടി വിളമ്പാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com