ADVERTISEMENT

ദീപാവലിയ്ക്ക് ഗുജറാത്തി സ്പെഷൽ പക് വാൻ തയാറാക്കിയാലോ? ചെറിയ പൂരികളായി എണ്ണയിൽ വറുത്തു കോരിയെടുക്കുന്ന രുചിക്ക് പകരം വയ്ക്കാനൊന്നും ഇല്ല.

1. ഗോതമ്പു പൊടി – ¾ കപ്പ്

  മൈദ – ¼ കപ്പ്

2. ഉപ്പ് – പാകത്തിന്

3. നെയ്യ് കൊഴുപ്പുള്ളത് – ½ കപ്പ്

   അരിപ്പൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഗോതമ്പു പൊടിയും മൈദയും ഇടഞ്ഞു വയ്ക്കുക.

∙ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്തു കുഴച്ചു കട്ടിയുള്ള മാവു തയാറാക്കണം.

∙നെയ്യിൽ അരിപ്പൊടി ചേർത്തു നന്നായി മയപ്പെടുത്തുക.

∙തയാറാക്കിയ മാവു കനം കുറച്ചു പരത്തി അതിൽ നെയ്യ് മിശ്രിതം പുരട്ടണം.

∙ഈ മാവ് ഒന്നര ഇഞ്ച് വീതിയുള്ള സ്ട്രിപ്പുകളായി മുറി ക്കുക. ഇതിൽ നിന്നും മൂന്ന്– നാലു സ്ട്രിപ്പ് വീതം എടുത്ത് ഏറ്റവും നീളമുള്ളതു താഴെ വരും വിധം  ഒന്നിനു മുകളിൽ ഒന്നായി വയ്ക്കണം.

∙ഇതു ചുരുട്ടി എടുത്ത ശേഷം മെല്ലേ അമർത്തുക.

∙ഇവ ചെറിയ പൂരികളായി പരത്തി ചൂടായ എണ്ണയിൽ ഇടത്തരം തീയിൽ കരുകരുപ്പായി വറുത്തു കോരണം.

∙വറുക്കുന്നതിനിടയിൽ പൂരിയിലേക്ക് എണ്ണ തവി കൊണ്ടു കോരി ഒഴിച്ചു കൊടുക്കണം. പൂരി ലെയറുകളായി വിട്ടു വരും.

∙ചൂടോടെ വിളമ്പാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com