ADVERTISEMENT

എണ്ണയിൽ വറുത്തെടുത്ത നൂഡിൽസ് വ്യത്യസ്ത രുചി അനുഭവം സമ്മാനിക്കും.

1. നൂസിൽസ്-200 ഗ്രാം
2. ഉരുളക്കിഴങ്ങ് നീളത്തിൽ നുറുക്കിയത്- 100 ഗ്രാം
3. ഇഞ്ചി, വെളുത്തുള്ളി, നുറുക്കിയത്- കുറച്ച്
4. ക്യാപ്സിക്കം, ബീൻസ്, ക്യാരറ്റ്, തക്കാളി ഇവ നുറുക്കിയത്- 100 ഗ്രാം
5. സോയാസോസ്, ടൊമാറ്റോ സോസ് -3 സ്പൂൺ
6. മല്ലിയില, സ്പ്രങ് ഒണിയൻ-കുറച്ച്
7. നെയ്യ്- 2 സ്പൂൺ
8. കശുവണ്ടി- 25 ഗ്രാം
9. ഉപ്പ്-പാകത്തിന്

തയാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച്, ന്യൂസിൽസ്, ഉരുളക്കിഴങ്ങ് എന്നിവ വേറെ വേറെ വറ‌ുത്തെടുക്കുക.പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി വറുത്തെടുത്ത് മാറ്റിവയ്ക്കുക, ബാക്കി നെയ്യിൽ 3,4 ചേരുവകൾ ഉപ്പു ചേർത്ത് വഴറ്റുക. വറുത്ത ചേരുവകളും, 5,6,8 ചേരുവകളും ചേർത്തിളക്കി ഉപയോഗിക്കുക.

English Summary: Fried Noodles 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com