കഞ്ഞിയ്ക്കൊപ്പം ചെമ്മീൻ ചമ്മന്തി, എന്താാാ രുചി...
Mail This Article
മുളക്, ഉപ്പ്, ഇഞ്ചി, ഉള്ളി എന്നിവ ഇന്ത്യയിലെല്ലായിടത്തും ചമ്മന്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നു. എന്നാൽ, നാളികേരവും കടുകും ചമ്മന്തിയിലുപയോഗിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ മാത്രമാണ്. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഓരോ പ്രദേശത്തേയും ചമ്മന്തിക്ക് ഓരോ പ്രത്യേകത അവകാശപ്പെടാനുണ്ട്. ചമ്മന്തിയുണ്ടാക്കാൻ ബംഗാളിൽ പപ്പായ, പൈനാപ്പിൾ എന്നിവ ഉപയോഗിക്കുമ്പോൾ, ഗുജറാത്തിൽ പേരയ്‌ക്കയും ഉപയോഗിക്കുന്നു. എന്നാൽ, ഇന്ത്യയിൽ മൽസ്യമുപയോഗിച്ചു ചെമ്മീൻ ചമ്മന്തിയുണ്ടാക്കുന്ന പരിപാടി കേരളത്തിനു മാത്രമേയുള്ളൂ.
പച്ചച്ചെമ്മീൻ ചമ്മന്തി
പച്ച ചെമ്മീൻ ഒരുപിടി അടുപ്പിൽ വച്ചു കരിയാതെ ചുട്ടെടുക്കണം. രണ്ടു തണ്ട് വേപ്പില, മൂന്ന് ചുവന്നുള്ളി, ചെറിയ ഉരുള പുളി, അര ടീസ്‌പൂൺ മുളക്‌പൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കണം. അര സ്‌പൂൺ വെളിച്ചെണ്മ ചേർത്തു നല്ലതുപോലെ കുഴച്ചെടുക്കണം.
Content Summary : Chemmen chammanthi, nostalgic recipe.