ഇതെങ്ങനെ! കളർ ചേർത്തതല്ല, പിങ്ക് നിറമുള്ള മുട്ടയോ?
Mail This Article
മുട്ട പുഴുങ്ങിയത് എല്ലാവർക്കും പ്രിയമാണ്. കുരുമുളകുപൊടിയും ഉപ്പും ചേർത്ത് രാവിലത്തെ ഭക്ഷണമായും നാലുമണിക്ക് കഴിക്കാനാണെങ്കിലും സൂപ്പറാണ്. വെളുത്ത മുട്ടയിൽ നിന്ന് പിങ്ക് നിറമാർന്ന മുട്ട പുഴങ്ങിയെടുത്താലോ? കളർ ചേർത്തതല്ല, ബിറ്റ്റൂട്ട് ചേർത്ത െഎറ്റമാണ്. നിറമുള്ളതിനാൽ കുട്ടികൾക്കും ഇഷ്ടമാകും. സ്ളര്‍പ് ആപ് എന്ന ഇൻസ്റ്റഗ്രാമിലാണ് കളർഫുൾ മുട്ടപുഴുങ്ങിയതിന്റെ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. ഇത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
വേവിച്ച ബീറ്റ്റൂട്ട് - 3 ഇടത്തരം
മുട്ട - 6-7
കുരുമുളക്പൊടി ആവശ്യത്തിന്
ഉപ്പ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് വേവിച്ചെടുക്കാം. മുട്ട വെള്ളത്തിലിട്ട് പുഴുങ്ങിയും എടുക്കണം. വേവിച്ച ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കാം. പുഴുങ്ങിയ മുട്ട തോട് കളഞ്ഞ് 4 മണിക്കൂറോളം ബീറ്റ്റൂട്ട് മിശ്രിതത്തിൽ ഇട്ട് വയ്ക്കാം. ശേഷം അതിൽ നിന്നും മാറ്റാം. നല്ല പിങ്ക് നിറത്തിൽ മുട്ടയാകും. കത്തികൊണ്ട് മുട്ട രണ്ടായി പകുത്തെടുക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് കഴിക്കാം. കളർഫുൾ മുട്ട പുഴുങ്ങിയത് ആർക്കും ഇഷ്ടമാകും.
English Summary:colourful boiled eggs