തടി കുറയ്ക്കണോ? എങ്കിൽ ഈ സ്മൂത്തി കഴിക്കൂ
Mail This Article
ശരീരഭാരം കുറയ്ക്കാനായി പാടുപെടുന്നവരാണ്` മിക്കവരും. തടി കുറയ്ക്കുക മാത്രമല്ല, വയറ് കുറയ്ക്കുകയും വേണം. അതിനായി പട്ടിണി കിടന്നിട്ട് കാര്യമില്ല, കൃത്യമായി ഭക്ഷണം കഴിച്ച് ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഡയറ്റ് നോക്കണം. ഒാട്സ് നല്ലതാണ്. ഉപ്പുമാവും പുട്ടുമൊക്കെ തയാറാക്കാവുന്നതാണ്. എളുപ്പത്തിൽ ഒാട്സ് കൊണ്ട് സ്മൂത്തിയും ഉണ്ടാക്കാം. ബ്രേക്ക്ഫാസ്റ്റായോ വൈകുന്നേരത്തെ വിഭവമായോ കഴിക്കാവുന്നതാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ഓട്‌സ് - 1/2 കപ്പ്
ആപ്പിള്‍(സീസൺ അനുസരിച്ച് ഫ്രൂട്ട്സ് എടുക്കാം)- 1/2 കപ്പ്
റോബസ്റ്റ(അരിഞ്ഞത്)- 1/2 കപ്പ്
ഈന്തപ്പഴം - 3 എണ്ണം
ഉണക്കമുന്തിരി–8എണ്ണം
ബദാം - 4 എണ്ണം
ചൂടു വെള്ളം
പാൽ
ചെറു ചൂടുവെള്ളത്തിൽ കുരുകളഞ്ഞ ഇൗന്തപ്പഴവും ഒാട്സും ബദാമും ഉണക്കമുന്തിരിയും 10 മിനിറ്റ് നേരം കുതിർക്കാൻ വയ്ക്കാം. ശേഷം ആപ്പിളും റോബസ്റ്റയും ചെറുതായി അരിഞ്ഞ് കുതിർത്ത
ഒാട്സും ആവശ്യത്തിന് പാട നീക്കിയ പാലും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കാം. ആവശ്യമെങ്കിൽ മധുരത്തിനായി തേൻ ചേർക്കാം. ഈന്തപ്പഴവും റോബസ്റ്റയും ഉണക്കമുന്തിരിയും ഉള്ളതിനാൽ ആവശ്യത്തിന് മധുരം കാണും. അടിപൊളി സ്മൂത്തി റെഡി. ഡയറ്റ് നോക്കുന്നവർക്ക് ബെസ്റ്റാണിത്. തണുപ്പിച്ച് കഴിക്കേണ്ടവർക്ക് അങ്ങനെയും ആവാം.