ADVERTISEMENT

മുള്ളങ്കി എന്നതിനേക്കാൾ റാഡിഷ് എന്നുപറഞ്ഞാലാകും പലർക്കും ഈ പച്ചക്കറിയെ മനസിലാവുക. നമ്മുടെയൊന്നും അടുക്കളകളിൽ അങ്ങനെ എപ്പോഴും കാണപ്പെടാത്തൊരാളാണ് മുള്ളങ്കി. എന്നാൽ ഈ പച്ചക്കറി അത്ര നിസാരക്കാരനല്ല. നാരുകളാൽ സമ്പുഷ്ടമായതിനാൽ മികച്ച ദഹനത്തിന് സഹായിക്കുകയും വയറിന്റെ എല്ലാ അസ്വസ്ഥതകളും പരിഹരിക്കുകയും ചെയ്യുന്ന നല്ലൊരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. കൂടാതെ ഹൃദയസംബന്ധമായ പല രോഗങ്ങളെയും പ്രതിരോധിക്കുന്നു. ഇതിലുള്ള വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കും. അമിത രക്തസമ്മർദ്ദം അനുഭവപ്പെടുന്നവർ പതിവായി മുള്ളങ്കി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിച്ച് നിറുത്താൻ സഹായിക്കുന്നു. അമിതവണ്ണം നിയന്ത്രിക്കാനും മുള്ളങ്കി ഉത്തമമാണ്. അൽപം തേൻ മിക്സ് ചെയ്ത് മുള്ളങ്കി ജ്യൂസ് ക‌ഴിച്ചാൽ കുടവയറിനും പരിഹാരമാകും. ഇത് കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും മുള്ളങ്കി സഹായിക്കുന്നു.

റാഡിഷ് സാലഡ് വളരെ പ്രസിദ്ധമാണ്. എന്നാൽ ഇതുകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. ഇതാ ഒരു ഈസി റെസിപ്പി. ചോറിന്റെയും ചപ്പാത്തിയുടേയും കൂടെ ഒരുപോലെ കഴിക്കാൻ പറ്റുന്ന മുളളങ്കി തോരൻ വളരെ എളുപ്പത്തിൽ തയാറാക്കാം.

മുള്ളങ്കി ഇലയോടുകൂടി അരിഞ്ഞത് – രണ്ടെണ്ണം
കടലപ്പരിപ്പ് വേവിച്ചത് – 25ഗ്രാം
പച്ചമുളക് – നാലെണ്ണം
സവാള – ഒരെണ്ണം
വെളുത്തുള്ളി – അഞ്ച് അല്ലി
തേങ്ങ – ആവശ്യത്തിന്
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു നുള്ള്
ഉണക്കമുളക്, വെളിച്ചണ്ണ, കടുക്, വേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം

മുള്ളങ്കി ഇലയോടുകൂടി കഴുകി കനം കുറച്ച് അരിയണം. കടലപ്പരിപ്പ് വേവിച്ചു വയ്ക്കണം. ഇനി  വെളിച്ചണ്ണ ചൂടാക്കി കടുക്, വേപ്പില, ഉണക്കമുളക് എന്നിവ മൂപ്പിച്ചെടുക്കാം. ഇതിലേക്ക് സവാള, പച്ചമുളക് വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റണം. വഴന്നു വരുമ്പോള്‍ മുളകുപൊടിയും മഞ്ഞപ്പൊടിയും ചേര്‍ത്തുകൊടുക്കാം. ഇതിലേക്ക് അരിഞ്ഞ മുള്ളങ്കി ചേര്‍ത്ത് ആവി കയറ്റണം. മുക്കാല്‍ വേവാകുമ്പോള്‍ വേവിച്ച കടലപ്പരിപ്പും ഉപ്പും ചേര്‍ത്ത് ഒന്നു കൂടി ആവി കയറ്റുക. അവസാനം തേങ്ങ കൂടി ചേര്‍ത്ത് ഇളക്കി വാങ്ങി ചപ്പാത്തിയുടെ കൂടെയോ ചോറിനൊപ്പമോ ഉപയോഗിക്കാം.

Radish Easy Recipes:

ഇത് ചില്ലറക്കാരനല്ല, ചപ്പാത്തിയ്ക്കും ചോറിനും കഴിക്കാം ഈ തോരൻ | Radish Easy Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com