ജയസൂര്യ പറഞ്ഞു, ‘ആ ഉറുമ്പ് നന്നായി’; മലയാളത്തിന് തനിനാടൻ ‘സൂപ്പർ ഹീറോ’; ആരാണ് സിനിമയിലെ ‘കോമിക് ആർടിസ്റ്റ്’?
Mail This Article
സൂപ്പർമാനെയും ബാറ്റ്മാനെയും പോലെ ‘മലയാളത്തനിമ’യുള്ള ഒരു സൂപ്പർഹീറോയെ സൃഷ്ടിക്കണം എന്നായിരുന്നു ബാലുവിന്റെ സ്വപ്നങ്ങളിലൊന്ന്. മലയാളസിനിമയിൽ ഇതുവരെ ഇല്ലാതിരുന്ന ‘കോമിക് ആർട്ടിസ്റ്റ്’ എന്ന തസ്തികയിലേക്ക് കസേര വലിച്ചിരുന്നാണ് ബാലു ആ സ്വപ്നം സ്വന്തമാക്കിയതും. രഞ്ജിത് ശങ്കർ - ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലെ സൂപ്പർ പവർ ഉള്ള കാർട്ടൂൺ കഥാപാത്രത്തിനാണ് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വി.ബാലു ജീവൻ നൽകിയത്. ജയ് ഗണേഷിനെ, കുട്ടികൾക്ക് കയ്യടിക്കാൻ പാകത്തിൽ ഒരുക്കിയെടുക്കുക അത്ര എളുപ്പമായിരുന്നില്ലെന്ന് ബാലു പറയുന്നു. ഒഴിമുറി, കുപ്രസിദ്ധ പയ്യൻ തുടങ്ങിയ മധുപാൽ സിനിമകൾക്ക് ചിത്രകഥാരൂപത്തിൽ സ്റ്റോറി ബോർഡ് ഒരുക്കി ബാലു ശ്രദ്ധ നേടിയിരുന്നു. അതിനു മുൻപ് ഒതേനൻ, ഗരുഡൻ പോലെ കുട്ടികൾക്ക് ഇഷ്ടമാകുന്ന തരത്തിൽ കഥകൾ സ്വയം വരച്ച് ആനിമേഷൻ ആക്കിയിട്ടുണ്ട്. ആനിമേഷൻ രൂപത്തിലും അല്ലാതെയും കൊച്ചു ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട് ബാലു. ജയ് ഗണേഷിലേക്ക് എത്തിയ വഴികളെപ്പറ്റി ബാലു സംസാരിക്കുന്നു.