വെറും സംഗീതപ്രകടനമല്ല, മാജിക് ആണ് ‘കോൾഡ്പ്ലേ’ ലൈവ് മ്യൂസിക് അനുഭവം. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ മുംബൈയിലെത്തുന്നുവെന്ന ആഹ്ലാദവാർത്തയെ ആവേശത്തോടെയാണ് ആരാധകർ എതിരേറ്റത്. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ലോക പ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേ (Coldplay) ഇന്ത്യയിലെത്തുന്നത്. 2025 ജനുവരിയിലാണ്. ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ്‌ ബ്രിട്ടിഷ് ബാൻഡിന്റെ വേൾഡ് ടൂറിന്റെ ഭാഗമായുള്ള പരിപാടി നടക്കുക. ലൈവ് സംഗീതപ്രകടനത്തിന്റെ അവിസ്മരണീയ അനുഭവത്തിന് ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെങ്കിലും ടിക്കറ്റ് വിൽപന സെപ്റ്റംബർ 22നു തുടങ്ങും. ഉച്ചയ്ക്ക് 12നാണ് ഓൺലൈൻ ബുക്കിങ് വിൻഡോ തുറക്കുക. വൈകാതെതന്നെ ടിക്കറ്റ് സോൾഡ് ഔട്ട് ആയേക്കുമെന്ന ആശങ്കയിലാണ് ആരാധകർ. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം Bookmyshowയിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാകുക. വേറിട്ട സംഗീതത്തിനൊപ്പം മികച്ച കാഴ്ചയനുഭവം കൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ. ‘വൺസ് ഇൻ എ ലൈഫ് ടൈം’ അനുഭവമെന്ന് ആരാധകർ സ്വപ്നം കാണുന്ന ‘കോൾഡ്പ്ലേ’ ലൈവ് കൺസർട്ട് സ്വന്തം നാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് പാശ്ചാത്യ സംഗീതപ്രേമികൾ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com