ആരു ജയിച്ചാലും ലഫ്.ഗവർണർ ഭരിക്കും; ബിജെപിക്ക് പരാജയഭീതി? പ്രതിപക്ഷത്തിനും തിരിച്ചടി
Mail This Article
ലഫ്റ്റനന്റ് ഗവർണറുടെ അധികാരങ്ങൾ പതിന്മടങ്ങു വർധിപ്പിച്ചത്, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ആദ്യ നീക്കം. എന്നാൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന പ്രതിപക്ഷകക്ഷികൾക്ക് ഈ നീക്കം തിരിച്ചടിയാണ്. സുപ്രീം കോടതി നിർദേശമനുസരിച്ച് സെപ്റ്റംബർ 30ന് അകം തിരഞ്ഞെടുപ്പു നടത്തണം. ജമ്മു കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പു സുഗമമായി നടന്ന പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു നീട്ടിക്കൊണ്ടുപോകുന്നതിൽ നീതീകരണമില്ല. നിയമസഭാ തിരഞ്ഞെടുപ്പു നടത്താവുന്നതാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷനും പൂർണസംസ്ഥാന പദവി തിരിച്ചുനൽകുമെന്നും തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ,