മോദി ബജറ്റിൽ ആശങ്ക: ഓഹരി വിപണിക്ക് പിന്നിടേണ്ടത് ആശങ്കയുടെ വൻമതിൽ
Mail This Article
×
ഉത്സാഹമുണ്ട്. മുന്നേറ്റത്തിനു കരുത്തുമുണ്ട്. ഓഹരി വിപണിക്കു പക്ഷേ, ഈ ആഴ്ച പിന്നിടേണ്ടത് ആശങ്കയുടെ വൻമതിലാണ്. മോദി സർക്കാരിന്റെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റ് നിർദശങ്ങളെക്കുറിച്ചുള്ള ആശങ്കകളുടെ വൻമതിൽ. ബജറ്റിനു തൊട്ടുമുൻപുള്ള വ്യാപാരവാരത്തിന്റെ സ്വഭാവം മുൻകാലങ്ങളിൽ എങ്ങനെയായിരുന്നുവെന്നു പരിശോധിച്ചാൽ വ്യക്തമാകുന്നതു കൂടുതൽ സന്ദർഭങ്ങളിലും നിഫ്റ്റിയുടെ പ്രതികരണം നിലവിലെ പ്രവണതയ്ക്കു വിരുദ്ധമായിരുന്നുവെന്നാണ്. നിക്ഷേപകരിലെ ഒരു വിഭാഗത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനവും ഇതുതന്നെ. ജൂലൈ 15ന് ആരംഭിക്കുന്ന വ്യാപാരവാരം നാലു ദിവസത്തിലൊതുങ്ങുന്നതാണ് എന്നതും മുന്നേറ്റത്തിന് അത്ര അനുകൂലമല്ല.
English Summary:
Stock Preview Column on Union Budget and Stock Markets
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.