സംരംഭകയാകണോ? കുറഞ്ഞ നിരക്കിൽ വായ്പയിതാ
Mail This Article
സ്വയംതൊഴിൽ ചെയ്തെങ്കിലും വരുമാനം നേടാൻ ആഗ്രഹിക്കാത്തവരുണ്ടോ? നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കേരള വനിതാ വികസന കോർപറേഷന്റെ കൈത്താങ്ങൊരുക്കും. സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ കോർപറേഷൻ കുറഞ്ഞ പലിശനിരക്കിൽ വായ്പ തരും.
പിന്നാക്ക വിഭാഗങ്ങൾക്ക്
അപേക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക്
അപേക്ഷകൻ ഒബിസി വിഭാഗത്തിൽപെട്ട ആളായിരിക്കണം. വരുമാന പരിധി ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപയും നഗരങ്ങളിൽ 1,20,000 രൂപവരെയുമാണ്.
പരമാവധി വായ്പത്തുക: 10 ലക്ഷം രൂപ.
പലിശനിരക്ക്: 5 ലക്ഷം രൂപവരെ 6 ശതമാനം വാർഷിക പലിശ.
5 ലക്ഷത്തിനു മുകളിൽ 8 ശതമാനം.
വായ്പ തിരിച്ചടവു കാലാവധി: 60 മാസം.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക്
ഈ വിഭാഗത്തിനുള്ള വായ്പപരിധി രണ്ടായി തിരിച്ചിട്ടുണ്ട്.
ക്രെഡിറ്റ് ലൈൻ 1: ഗ്രാമപ്രദേശങ്ങളിൽ 81,000 രൂപ വരെയും നഗരങ്ങളിൽ 1,03,000 രൂപ വരെയും.
ക്രെഡിറ്റ് ലൈൻ 2: മൊത്തം വരുമാന പരിധി 6 ലക്ഷം രൂപവരെ.
പരമാവധി വായ്പത്തുക:
ക്രെഡിറ്റ് ലൈൻ 1: 20 ലക്ഷം രൂപ വരെ (6 ശതമാനം പലിശ)
ക്രെഡിറ്റ് ലൈൻ 2: 30 ലക്ഷം രൂപ വരെ (6 ശതമാനം പലിശ)
തിരിച്ചടവു കാലാവധി: 60 മാസം
പട്ടികവിഭാഗത്തിന്
അപേക്ഷകന്റെ വരുമാനപരിധി ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപ വരെയും നഗരങ്ങളിൽ 1,20,000 രൂപ വരെയുമാണ്.
പരമാവധി വായ്പത്തുക: 30 ലക്ഷം രൂപ വരെ
പലിശനിരക്ക്: 6 ശതമാനം
തിരിച്ചടവു കാലാവധി: 60 മാസം
പൊതുവിഭാഗത്തിന്
വാർഷിക വരുമാനപരിധി ഗ്രാമപ്രദേശങ്ങളിൽ 81,000 രൂപയും നഗരങ്ങളിൽ 1,20,000 രൂപയുമാണ്.
പരമാവധി വായ്പത്തുക: 30 ലക്ഷം രൂപവരെ
പലിശനിരക്ക്: 6 ശതമാനം
തിരിച്ചടവു കാലാവധി: 60 മാസം
വസ്തു ജാമ്യമോ ആൾജാമ്യമോ
വായ്പയ്ക്ക് വസ്തുജാമ്യമോ ഉദ്യോഗസ്ഥരുടെ ആൾ ജാമ്യമോ നൽകാം. വസ്തു ജാമ്യത്തിന് അഞ്ചു സെന്റിൽ കുറയാത്ത വസ്തു ഉണ്ടായിരിക്കണം. വായ്പ അപേക്ഷകരുടെ പ്രായം 18 നും 55 നും മധ്യേ ആയിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷാഫോം കോർപറേഷന്റെ ജില്ലാ ഓഫിസുകളിൽനിന്നും മേഖലാ ഓഫിസുകളിൽനിന്നും www.kswdc.org എന്ന വെബ്സൈറ്റിൽനിന്നും ലഭിക്കും. നിർദിഷ്ടരേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം. വിവരങ്ങൾക്ക് ഫോൺ: 0471–2727668
English Summary: Women Entrepreneurs will get Low Cost Loan