ADVERTISEMENT

കർഷകർക്കുള്ള പിഎം - കിസാൻ സമ്മാൻ നിധിയുടെ പത്താം ഗഡു ജനുവരി ഒന്നു മുതൽ ലഭിക്കും. കേന്ദ്ര സർക്കാറിന്റെ പുതുവത്സര സമ്മാനമായാണ് ഈ തുക കർഷകരുടെ കൈകളിൽ എത്തുന്നത്.

പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് ലഭിക്കുന്നത്. 4 മാസം കൂടുമ്പോൾ 2000 രൂപ വീതം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറും. ഇതു വരെ 9 ഗഡു (18000 രൂപ) വിതരണം ചെയ്തു കഴിഞ്ഞു. 2018 ലാണ് പദ്ധതി ആരംഭിച്ചത്. വർഷത്തിലെ ആദ്യ ഗഡു ഏപ്രിൽ - ജൂലൈയിലും രണ്ടാം ഗഡു ഓഗസ്റ്റ് - നവംബറിലും മൂന്നാം ഗഡു ഡിസംബർ - മാർച്ചിലും നൽകുകയാണു പതിവ്. ഇതിൽ ഡിസംബർ - മാർച്ച് ഗഡുവാണ് ലഭിക്കാനുള്ളത്.

ഇ കെവൈസി

pmkisan.gov.in എന്ന വെബ്പോർട്ടലിൽ ഫാർമേഴ്സ് കോർണറിലെ ബെനിഫിഷ്യറി സ്റ്റാറ്റസ് പരിശോധിച്ചാൽ ഇതുവരെ ലഭ്യമായ ഗഡുക്കളുടെ വിവരം അറിയാം. പത്താം ഗഡുവിനു ശേഷമുള്ള തുടർ ഗഡുക്കൾ ലഭിക്കുന്നതിന് ഗുണഭോക്താക്കൾ ഇ കെവൈസി അപ്ഡേറ്റ് ചെയ്യണം. പെൻഷൻ മസ്റ്ററിങ് പോലെയുള്ള ഈ പ്രക്രിയ 2022 മാർച്ച് 31നകം പൂർത്തിയാക്കിയിരിക്കണം. ഇല്ലെങ്കിൽ അടുത്ത ഗഡു (ഏപ്രിൽ - ജൂലായ് ) അക്കൗണ്ടിൽ എത്തില്ല.

പിഎം - കിസാൻ പോർട്ടലിൽ പ്രവേശിച്ച് ഫാർമേഴ്സ് കോർണറിലെ ഇ - കെവൈസി എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ആധാർ അധിഷ്ഠിത ഓഥന്റിക്കേഷൻ വഴിയും CSC ( കോമൺ സർവീസ് സെൻറർ ) യിൽ ബയോമെട്രിക് ഓഥന്റിക്കേഷൻ വഴിയും ഇ - കെവൈസി പ്രക്രിയ പൂർത്തിയാക്കാം. ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്ന് മൊബൈൽ ഫോണിലൂടെയും ഇത് നിർവഹിക്കാം. പോർട്ടലിലെ ഫാർമേഴ്സ് കോർണറിലുള്ള ഇ- കെവൈസിയിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ പേജിലേക്ക് പോകും.അവിടെ ആധാർ നമ്പർ ചേർത്ത് സേർച്ച് ഓപ്ഷൻ നൽകുക. തുടർന്നു വരുന്ന പേജിൽ കർഷകന്റെ ആധാർ കാർഡുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നൽകി ഗെറ്റ് 0TP യിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ ഫോണിൽ വരുന്ന 0TP ചേർത്ത് സബ്മിറ്റ് ചെയ്താൽ നടപടിക്രമം പൂർത്തിയായി. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ചേർത്തു കൊടുത്താൽ മാത്രമേ ഇ- കെവൈസി അപ്ഡേഷൻ വിജയകരമായി പൂർത്തിയാക്കാൻ പറ്റുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

English Summary : Know more about 10th Instalment of Kisan Samman Nidhi and E KYC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com