ADVERTISEMENT

ലുലു സിഗ്നേച്ചർ ക്ലബ് എന്ന പേരിൽ ഉപഭോക്താക്കൾക്കായി പ്രീമിയം മെമ്പർഷിപ്പ് പദ്ധതി ആരംഭിച്ചു.  നാല് വിഭാഗങ്ങളായി തിരിച്ചുള്ള പ്രീമിയം മെമ്പർഷിപ്പ് പദ്ധതിയിലൂടെ പ്രീമിയം ബ്രാൻഡ് ഉത്പന്നങ്ങൾക്കടക്കമുള്ള വിലക്കിഴിവിനൊപ്പം, സമ്മാനങ്ങളും ഓഫറുകളും അംഗങ്ങൾക്ക് നേടാം.
ക്ലാസിക്, പ്രീമിയം, ഗ്രാൻഡ്, റോയൽ എന്നീ 4 വിഭാഗങ്ങളിലായാണ് അംഗത്വം എടുക്കാനാകുന്നത്. പതിനായിരം മുതൽ ഒരു ലക്ഷം വരെ വിലയുള്ള മെമ്പർഷിപ്പ് എടുക്കുന്നതിലൂടെ എല്ലാ പർച്ചേസിലും ഓരോരുത്തർക്കും ക്യാഷ് ബാക്കും സ്വന്തമാക്കാം. ഇരുനൂറ് ശതമാനം വരെ അധിക ആനുകൂല്യങ്ങൾ ലഭിയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്  സ്റ്റോറുകളില്‍ ഓഫറുകൾ ലഭ്യമാണ്. മെമ്പർഷിപ്പ് ഫീസിന്റെ തൊണ്ണൂറ് ശതമാനം വരെ ക്യാഷ്ബാക്കായി ലഭിയ്ക്കും.  മാളിൽ സൗജന്യ പാർക്കിംങ്, അൺലിമിറ്റഡ് വാലറ്റ് പാർക്കിംങ്,  കുട്ടികൾക്കായുള്ള ഫൺട്യൂറയിലെ പ്ലേ കാർഡ് ആനുകൂല്യംഎന്നിവയുമുണ്ട്. ലുലു സിഗ്നേച്ചർ ക്ലബിന് കീഴിലെ പദ്ധതിയിലൂടെ മാരിയറ്റ്,  ഗ്രാൻഡ് ഹയാത്ത് എന്നിവി‍ങ്ങളിൽ സൗജന്യ താമസവും സേവനങ്ങളിൽ മികച്ച ഇളവുകളും ആസ്വദിയ്ക്കാം. ലുലുവിന്റെ  ബഗളൂരു ഗ്ലോബൽ മാളിലും, തിരുവനന്തപുരം മാളിലുംഇത് വ്യാപിപ്പിയ്ക്കും. 

English Summary : Lulu Introduced Signature Club Premium Membership



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com