പണം തന്നെ പ്രശ്‍നം, ഹോളിവുഡില്‍ സമരം രൂക്ഷം
Mail This Article
ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ രണ്ട് മാസത്തിലേറെയായി പണിമുടക്കിലാണ്. ഇന്ത്യയിലെയും ആയിരക്കണക്കിന് ചലച്ചിത്ര-ടെലിവിഷൻ അഭിനേതാക്കളും അവരുടെ യൂണിയനും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പണിമുടക്കുന്നുണ്ട്. ന്യായമായ വേതനം, മികച്ച തൊഴിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെ എങ്ങുമെത്തുന്നില്ല. ഒട്ടുമിക്ക സിനിമകളുടെയും ടിവി ഷോകളുടെയും നിർമ്മാണം നിർത്തലാക്കി. ഹോളിവുഡിലെ എഴുത്തുകാരും അഭിനേതാക്കളും ഒരേ സമയം പണിമുടക്കുന്നത് 1960 ന് ശേഷം ആദ്യമായാണ്.
അഭിനേതാക്കളെയും എഴുത്തുകാരെയും സമരത്തിലേക്ക് നയിച്ച പ്രശ്നങ്ങൾ പൊതുവെ സമാനമാണ്. തിരക്കഥാകൃത്തുക്കളെ പ്രതിനിധീകരിക്കുന്ന റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അവർക്ക് ന്യായമായ പണം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടപ്പോൾ അഭിനേതാക്കളും തങ്ങൾക്ക് ആവശ്യത്തിന് പണം ലഭിക്കുന്നില്ലെന്ന പരാതിയിലാണ്. പ്രത്യേകിച്ചും സ്ട്രീമിങ് യുഗത്തിന്റെ വരവിനുശേഷം, അഭിനേതാക്കളുടെയും എഴുത്തുകാരുടെയും വരുമാനം കുത്തനെ ഇടിഞ്ഞതായി അവർ പരാതിപ്പെടുന്നു.
പഴയ മോഡലിൽ പണം ലഭിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി പുതിയ സ്ട്രീമിങ് കമ്പനികൾ പണം പങ്കുവെക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‍നം. നിർമിത ബുദ്ധിയുടെ വരവോടെ ടെലിവിഷൻ, മൂവി സ്‌ക്രിപ്റ്റുകൾ സൃഷ്‌ടിക്കാൻ സ്റ്റുഡിയോകൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് എഴുത്തുകാർ ഭയപ്പെടുമ്പോൾ, പേയ്‌മെന്റോ അനുമതിയോ ഇല്ലാതെ തങ്ങളുടെ മുഖത്തിന്റെയും ശബ്ദത്തിന്റെയും ഡിജിറ്റൽ പകർപ്പുകൾ സൃഷ്‌ടിക്കാൻ AI ഉപയോഗിക്കുമെന്ന് അഭിനേതാക്കൾ ആശങ്കപ്പെടുന്നു. ഹോളിവുഡിലെ സമരം പുതിയ സിനിമകളുടെയും, പൂർത്തിയായ പ്രൊജക്റ്റുകളുടെയും റിലീസിനെ വരെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
English Summary : Strike in Hollywood Going on