ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയായി. പവന് 800 രൂപയും കുറഞ്ഞ് 50,400 രൂപ. സ്വർണ ഇറക്കുമതിക്കുള്ള നികുതിയിൽ 9% കുറവു വന്നതോടെ സ്വർണവിലയിൽ 5000 രൂപയോളം കുറവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ കുറഞ്ഞത് 3,560 രൂപ മാത്രമാണ്.

18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 80 രൂപ കുറഞ്ഞതോടെ മൂന്നു ദിവസത്തിനിടെ 18 കാരറ്റിനു കുറഞ്ഞത് ഗ്രാമിന് 375 രൂപയാണ്. സ്വർണവില കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. വില ഇനിയും താഴ്ന്ന് പവന് 49,000 നിലവാരത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണു ജനം. രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായിട്ടുണ്ട്.

English Summary:

Gold prices have fallen again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com