ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ ഉയർന്ന് വില 6340 രൂപയായി. 120 രൂപ ഉയർന്ന് 50720 രൂപയാണ് പവൻ വില.

18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 5245 രൂപയായി. അതേസമയം വെള്ളി വില ഗ്രാമിന് 89 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

കേന്ദ്ര ബജറ്റിൽ ലഭിച്ച ഇറക്കുമതി തീരുവ ഇളവിന്റെ ആനുകൂല്യം കഴിഞ്ഞ ആഴ്ചയിൽ സ്വർണവിലയിൽ ലഭ്യമാക്കി കഴിഞ്ഞു എന്ന് വ്യാപാരികൾ വ്യക്തമാക്കി.

ബജറ്റിലെ ഇറക്കുമതി തീരുവ ഇളവിന്റെ ആനുപാതികമായി ഗ്രാമിന് 445 രൂപയും പവന് 3560 രൂപയും കഴിഞ്ഞ ആഴ്ച കുറഞ്ഞിരുന്നു.

നിലവിൽ രാജ്യാന്തരവിലയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ചാണ് കേരളത്തിലെ വിലയിലും മാറ്റം ഉണ്ടായിരിക്കുന്നത്.

നിലവിൽ ഔണ്‍സിന് 2394 ഡോളറാണ് രാജ്യാന്തര വില. അമേരിക്കയിൽ പണപ്പെരുപ്പം ആശ്വാസ തലത്തിലേക്ക് കുറഞ്ഞതിനാലും കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഏറെ വൈകാതെ പലിശ നിരക്ക് കുറയ്ക്കും എന്ന സൂചനകൾ ഉള്ളതിനാലും സ്വർണവില വൈകാതെ രാജ്യാന്തര തലത്തിൽ കൂടും എന്നാണ് സൂചനകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com