ADVERTISEMENT

ഏറെ നാൾ മാറ്റമില്ലാതെ നിന്ന റബർ വില വീണ്ടും കൂടുന്നു. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ വർധിച്ചെന്ന് റബർ ബോർഡ് വ്യക്തമാക്കി. വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞത് വിലയെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം, രാജ്യാന്തര വില ഏതാനും ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആഭ്യന്തര വിലയ്ക്കൊപ്പമെത്തി. ഈ മാസം ആദ്യം 35-40 രൂപയോളം കുറവായിരുന്നു രാജ്യാന്തര വില.

നിലവിൽ ആർഎസ്എസ്-4ന് ബാങ്കോക്കിൽ കേരളത്തിലെ വിലയേക്കാൾ മൂന്നു രൂപയുടെ കുറവേയുള്ളൂ എന്ന് റബർ ബോർഡിന്റെ കണക്ക് ചൂണ്ടിക്കാട്ടുന്നു. ആർഎസ്എസ്-5ന് ബാങ്കോക്കിൽ രണ്ടുരൂപ കൂടുതലുമാണ്. 

കുരുമുളകിന് 100 രൂപ കൂടി ഉയർന്നു. ഇഞ്ചി, കാപ്പി, വെളിച്ചെണ്ണ വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നോക്കാം.

English Summary:

After a lull, rubber prices rebound in Kerala, driven by reduced stock and rising international prices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com