ADVERTISEMENT

തിരുവനന്തപുരം ∙ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോൺ ക്യാമറകൾ നിർമിക്കാൻ ടെക്നോപാർക്കിലെ സ്റ്റാർട്ടപ് കമ്പനിക്ക് 1.15 കോടി രൂപയുടെ കരാർ. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രോയിസ് ഇൻഫോടെക്കിനാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ ടെലികോം ടെക്നോളജി ഡവലപ്മെന്റ് ഫണ്ടിൽ നിന്നു തുക ലഭിച്ചത്.

രാജ്യത്ത് ആദ്യമായാണ് സ്വകാര്യ കമ്പനിക്ക് ഈ മേഖലയിൽ കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നത്. ഒരു വർഷം കൊണ്ട് സാങ്കേതികവിദ്യ വികസിപ്പിക്കണം. പ്രാഥമികഘട്ടം വിജയകരമായാൽ കേന്ദ്രസഹായം 5 കോടി രൂപ വരെയായി ഉയരാം. അതിർത്തികളിലെ നീക്കങ്ങൾ കൃത്യതയോടെ മനസ്സിലാക്കാൻ സഹായിക്കുന്ന ഡ്രോൺ ആണ് നിർമിക്കുന്നതെന്ന് കമ്പനി സിഇഒ ടി.ജിതേഷ് പറ‍ഞ്ഞു. 

English Summary:

1.15 crore contract for techno park startup company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com