സ്വർണ വിലയില്‍ ചാഞ്ചാട്ടം, ഇടിവ് ഓണവിപണിയ്ക്ക് ആശ്വാസം
Mail This Article
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വില രേഖപ്പെടുത്തിയ ശേഷം ഇന്ന് വിലയിടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ശനിയാഴ്ച ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 6,680 രൂപയിലും പവന് 53,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 6,720 രൂപയിലും പവന് 53,760 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. തുടർച്ചയായ അഞ്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്നലെയിൽ വിലയിൽ മാറ്റം രേഖപ്പെടുത്തിയത്.
ഓണാഘോഷങ്ങളും വിവാഹ സീസൺ ആരംഭിച്ചതും വിലയിടിവിൽ ആശ്വാസം നൽകുന്നു. എന്നാൽ വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലും ഉണ്ട്. രാജ്യാന്തര വിപണിയിൽ സെപ്തംബർ 17,18 തിയതികളിൽ ചേരുന്ന യു.എസ് ഫെഡ് യോഗം സ്വർണ വിലയിൽ നിർണായകമാണ്. സംസ്ഥാനത്ത് വെള്ളിവില ഗ്രാമിന് 2 രൂപ കുറഞ്ഞ് 89 രൂപയായി.