ADVERTISEMENT

കൊച്ചി∙ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിന്നു തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്നതും അസംസ്കൃത എണ്ണവില വർധനയും രൂപയെ എത്തിച്ചത് റെക്കോർഡ് താഴ്ചയിലേക്ക്.  

ഡോളറിനെതിരെ രൂപയുടെ മൂല്യം 84.10ലേക്കു കുറഞ്ഞു.12 പൈസയാണ് ഇന്നലത്തെ നഷ്ടം. പശ്ചിമേഷ്യയിലെ സംഘർഷമാണ് ഇന്ത്യൻ കറൻസിയെ തളർത്തുന്നത്. യുദ്ധസാഹചര്യങ്ങൾ അസംസ്കൃത എണ്ണവില വീണ്ടും 80 ഡോളറിന്റെ പരിസരത്തേക്ക് ഉയരാനിടയാക്കി. 

യുദ്ധവും ചൈനീസ് വിപണിയിലെ ഉണർവുമാണ് ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിൻമാറാനുള്ള കാരണം. എണ്ണയുടെ ഇറക്കുമതിച്ചെലവ് ഏറുന്നതും ഓഹരി വിൽപനയും  ഇന്ത്യൻ വിപണിയിൽ ഡോളറിന്റെ ഡിമാൻഡ് വൻതോതിൽ ഉയർത്തുകയാണ്. 

English Summary:

The Indian rupee hit a new low against the US dollar, driven by rising oil prices, foreign investment outflows, and geopolitical tensions. Learn more about the factors impacting the rupee's depreciation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com