ADVERTISEMENT

കൊച്ചി∙ ചാഞ്ചാട്ടം തുടർന്നു സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയും പവന് 440 രൂപ കുറഞ്ഞ് 57760 രൂപയായി.ഈ മാസം ഒന്നിന് പവന് 59080 രൂപയായിരുന്ന സ്വർണവിലയിൽ ഇതുവരെ 1320 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. 

ഗ്രാമിന് കുറഞ്ഞത് 165 രൂപ. കഴിഞ്ഞമാസം 31നു രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമാണ് സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്.

(Photo by DIBYANGSHU SARKAR / AFP)
(Photo by DIBYANGSHU SARKAR / AFP)

രാജ്യാന്തര വിപണിയിൽ വിലയിടിയുന്നു

രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് (31.1ഗ്രാം) 2615 ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരം തുടങ്ങിയപ്പോൾതന്നെ 70 ഡോളറാണു കുറഞ്ഞത്.  ആനുപാതിക വിലക്കുറവ് ആഭ്യന്തര വിപണിയിലുമുണ്ടായേക്കും. 

English Summary:

Gold prices tumble in Kochi and the international market! Find out today's gold rate, the extent of the decline, and expert insights on future trends.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com