ADVERTISEMENT

കൊച്ചി∙ തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇന്നലെ 2 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം ഡോളറിനെതിരെ 84.39ൽ എത്തി. കഴിഞ്ഞ 4 വ്യാപാര ദിനങ്ങളിലായി 30 പൈസയുടെ നഷ്ടമാണു നേരിട്ടത്. ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ഡോളർ ഇൻഡക്സിലുണ്ടാകുന്ന നേട്ടവും ഇന്ത്യൻ ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റവുമാണ് രൂപയുടെ മൂല്യമിടിക്കുന്നത്. ഒക്ടോബർ മാസത്തിൽ മാത്രം 11 ബില്യൻ ഡോളറാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണികളിൽ നിന്നു പിൻവലിച്ചത്. നവംബറിൽ ഇതുവരെ 1.50 ബില്യൻ ഡോളറും പിൻവലിച്ചു.

English Summary:

Rupee at record low again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com