ADVERTISEMENT

മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലേയ്ക്ക് ഉപഭോക്താക്കള്‍ ഒഴുകുകയാണ്. ആംഫിയുടെ കണക്കനുസരിച്ച് ജൂലൈയിൽ മാത്രം സർവകാല റെക്കോർഡായ  23,333 കോടി രൂപയിലേറെയാണ്  മ്യൂച്ചൽഫണ്ടിലേയ്ക്ക് എത്തിയ നിക്ഷേപം. കൂടുതല്‍ റിട്ടേണ്‍ ലഭിക്കും എന്നതാണ് ഇതിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. പലരും നിക്ഷേപത്തിലൂടെ നേട്ടം ഉണ്ടാക്കിയ കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. കൂടുതൽ പേർക്ക് ഇതിലേയ്ക്ക് കടന്നുവരണമെന്നുമുണ്ട്. പക്ഷെ എങ്ങനെ നിക്ഷേപിക്കുമെന്നാകും ചിന്ത. വിവിധ തരം മ്യൂച്ച്വല്‍ ഫണ്ടുകളാണ് ഉള്ളത്. ഓരോ ഫണ്ടിലും റിട്ടേണും റിസ്‌കും വ്യത്യസ്തമാണ്. അതിനാല്‍ തുടക്കകാര്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച മ്യൂച്ച്വല്‍ ഫണ്ടുകളെ കുറിച്ചറിയാം.

 ലക്ഷ്യം വേണം

വെറുതെ പണം നിക്ഷേപിച്ചിട്ട് കാര്യമില്ല. ഒരു ലക്ഷ്യം വേണം. ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടു നിക്ഷേപിക്കുക. എത്ര വര്‍ഷത്തേക്കാണ് നിക്ഷേപം, ലാഭ പ്രതീക്ഷ, നിക്ഷേപ തുക തുടങ്ങിയ കാര്യങ്ങളും നേരത്തെ തീരുമാനിച്ച് ഉറപ്പിക്കണം. പെട്ടന്ന് കുറച്ചു പണം മ്യൂച്ച്വല്‍ ഫണ്ടില്‍ ഇട്ട് ലാഭം നേടാം എന്ന് കരുതരുത്.

ഇക്വിറ്റി ഫണ്ട്

തുടക്കകാര്‍ക്ക് കൂടുതല്‍ മികച്ച പ്ലാനാണ് ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാനുകള്‍. അതായത്, ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള  ഇക്വിറ്റി ഫണ്ടാണിത്.  കമ്പനികളുടെ ഓഹരികള്‍ പണം നിക്ഷേപിക്കുന്ന മ്യൂച്ച്വല്‍ ഫണ്ടുകളാണ് ഇവ. റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കില്‍ വിവാഹം, തുടങ്ങി ഒരു കാറോ, വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉയര്‍ന്ന നികുതി രഹിത റിട്ടേണുകളാണ് വാഗ്ദാനം ചെയ്യുന്നത്.

mutualfunds

ഡെറ്റ് ഫണ്ട്

ഹ്രസ്വകാല  നിക്ഷേപങ്ങള്‍ക്കായുള്ളവയാണിത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍  ഡെറ്റ് ഫണ്ടുകളെ കാര്യമായി ബാധിക്കില്ല.

ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച റിട്ടേണ്‍ ലഭിക്കും. ബോണ്ട്, കടപ്പത്രം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലാണ് ഇത്തരം മ്യൂച്ച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുക. അതിനാല്‍ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി കിട്ടുക. അതേസമയം ഇക്വിറ്റി ഫണ്ടുകളെക്കാള്‍ റിസ്‌ക് കുറവുമാണ്. പണം പോകുമെന്ന് പേടി കുറയ്ക്കാം. സ്ഥിരമായി റിട്ടേണ്‍ തരുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഡെറ്റ് ഫണ്ട്. പുതുതായി മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡെറ്റ് ഫണ്ടുകളാണ് കൂടുതല്‍ അനുയോജ്യം.

  • Also Read

ബാലന്‍സ്ഡ് ഫണ്ട്

ഡെറ്റ് ഫണ്ടിലും ഇക്വിറ്റി ഫണ്ടിലും ഒരുപോലെ നിക്ഷേപം നടത്തുന്നവയാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍. അതിനാല്‍ ഇവ ബാലന്‍സ്ഡായി കരുതാം. ഇക്വിറ്റി ഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ റിസ്‌ക് കുറഞ്ഞവാണ്. തുടക്കക്കാര്‍ക്ക് അനുയോജ്യവുമാണ്.

MF-8-

ഓഹരി വിപണിയിലെ തിരിച്ചടികള്‍ ഇത്തരം മ്യൂച്ച്വല്‍ ഫണ്ടിനെ കാര്യമായി ബാധിക്കില്ല.ബാലന്‍സ്ഡ് ഫണ്ടുകളില്‍ 40 ശതമാനത്തോളം മാത്രമാണ് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുക.

ലിക്വിഡ് ഫണ്ട്

ലിക്വിഡ് ഫണ്ട് അറിയപ്പെടുന്നത് മണി മാര്‍ക്കറ്റ് എന്ന് കൂടിയാണ്. ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലേക്ക് ചെറിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നു എന്നതാണ് ഇത്തരം ഫണ്ടുകളുടെ പ്രത്യേകത.

MF-12-

എങ്ങനെ നിക്ഷേപിക്കാം?

ഉപഭോക്താക്കള്‍ക്ക് നേരിട്ട് നിക്ഷേപിക്കാവുന്നതാണ്. ഓണ്‍ലൈനായോ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ ഒരാള്‍ക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നേരിട്ട് നിക്ഷേപിക്കാം. കൃത്യമായി വിവരങ്ങള്‍ നല്‍കിയതിനു ശേഷമേ മുന്നോട്ടുള്ള പ്രക്രിയയിലേക്ക് കടക്കാന്‍ കഴിയൂ. നേരിട്ടല്ല നിക്ഷേപമെങ്കില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി തിരഞ്ഞെടുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.

നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടുകളുടെ നിക്ഷേപ സ്ട്രാറ്റജി പരിശോധിക്കുന്നതും നല്ലതാണ്.

English Summary:

Mutual Fund for Beginners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com