ADVERTISEMENT

അവിശ്വസനീയം, അദ്ഭുതകരം- ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സിനെ വിശേഷിപ്പിക്കാൻ ഇതിലും പറ്റിയ വാക്കുകളില്ല. സ്പിന്നർമാരെയും പേസർമാരെയും ഒരേ ലാഘവത്തോടെ നേരിട്ട രോഹിത്തിന്റെ ഇന്നിങ്സാണ് മത്സരത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

ടൂർണമെന്റിൽ ഉടനീളം തന്റെ ക്യാപ്റ്റൻസി മികവിലൂടെയാണ് രോഹിത് ശ്രദ്ധിക്കപ്പെട്ടതെങ്കിൽ ബാറ്റർ എന്ന നിലയിൽ അവസരത്തിനൊത്തുയർന്ന മത്സരമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരെ നടന്നത്. ഇതോടൊപ്പം ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് നിലവാരവും എടുത്തുപറയേണ്ടതാണ്. മിച്ചൽ മാർഷിനെ പുറത്താക്കിയ അക്ഷർ പട്ടേലിന്റെ അവിശ്വസനീയ ക്യാച്ചാണ് മത്സരത്തിന്റെ ഗതി തിരിച്ചത്.

കുൽദീപ് യാദവ് എത്ര മികച്ച ബാറ്റർമാരെയും വെള്ളം കുടിപ്പിക്കുമെന്ന് ഒരിക്കൽക്കൂടി വ്യക്തമായി. ഓപ്പണിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്ന വിരാട് കോലിയെ മധ്യനിരയിലേക്കു കൊണ്ടുവന്ന്, യശസ്വി ജയ്സ്വാളിനെ ഓപ്പണറായി പരീക്ഷിക്കാവുന്നതാണ്. തുടർവിജയങ്ങൾക്കിടയിലും ടീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മടിക്കേണ്ടതില്ല.

സെമിഫൈനലിൽ എതിരാളികളായ ഇംഗ്ലണ്ട് ശക്തരായ ടീമാണ്.  ജസ്പ്രീത് ബുമ്ര നയിക്കുന്ന ബോളിങ് നിരയും രോഹിത്- കോലി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയും  ഒത്തുചേർന്നാൽ ഇംഗ്ലണ്ടിനെ നമുക്ക് അനായാസം കീഴടക്കാം.

English Summary:

Let Jaiswal come as the opener!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com