ADVERTISEMENT

കോട്ടയം ∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനോട് അനുബന്ധിച്ച് മലയാള മനോരമയും കൊശമറ്റം ഫിനാൻസും ചേർന്നു നടത്തിയ പവർപ്ലേ പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള മാരുതി സുസുകി ബ്രെസ്സ കാർ സമ്മാനിച്ചു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യുവിന്റെ സാന്നിധ്യത്തിൽ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മാത്യു കെ. ചെറിയാൻ കാറിന്റെ താക്കോൽ കൈമാറി. ബംപർ വിജയി കെ. സുബ്രഹ്മണ്യനും കൊച്ചുമകൾ അമേയയും ചേർന്ന് ഏറ്റുവാങ്ങി.  

ലോകകപ്പിനോട് അനുബന്ധിച്ച് 25 ദിവസങ്ങളിലായിരുന്നു മത്സരം. പ്രതിദിന മത്സരവിജയികളായ 165 പേർക്ക് 3000 രൂപയുടെ വീതമുള്ള ഗിഫ്റ്റ് വൗച്ചറുകൾ നേരത്തേ നൽകിയിരുന്നു. ആകെ 2 ലക്ഷത്തിലേറെപ്പേരാണ് പവർപ്ലേ മത്സരത്തിൽ പങ്കെടുത്തത്.

കണ്ണൂർ ഏച്ചൂർ സ്വദേശിയായ കെ.സുബ്രഹ്മണ്യൻ സെൻട്രൽ എക്സൈസ് റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. സുബ്രഹ്മണ്യന്റെ ഭാര്യ വത്സല, മകൻ ഉണ്ണിക്കൃഷ്ണൻ, മകന്റെ ഭാര്യ കീർത്തന, ഉണ്ണിക്കൃഷ്ണന്റെ ഭാര്യാപിതാവ് പ്രേമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English Summary:

World Cup prediction competition bumper prize awarded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com