ADVERTISEMENT

മുംബൈ∙ ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പ് വിജയിച്ച ക്യാപ്റ്റൻമാരായ എം.എസ്. ധോണിയും രോഹിത് ശര്‍മയും രണ്ടു രീതികൾ പിന്തുടരുന്ന താരങ്ങളാണെന്ന് ഹർഭജൻ സിങ്. രോഹിത് ശര്‍മ ഓരോ താരങ്ങളുടേയും അടുത്തു പോയി സംസാരിക്കുന്ന ക്യാപ്റ്റനാണെന്നു ഹർഭജൻ ഒരു മാധ്യമത്തിലെ പോഡ്കാസ്റ്റിൽ പ്രതികരിച്ചു. എന്നാൽ താരങ്ങൾ പിഴവുകൾ വരുത്തിയാൽ അതിൽനിന്ന് പാഠം പഠിക്കണമെന്നതാണ് ധോണിയുടെ ശൈലിയെന്നും നിർദേശങ്ങൾ വയ്ക്കാൻ ധോണി തയാറാകില്ലെന്നും ഹർഭജൻ സിങ് വ്യക്തമാക്കി. 2007ൽ എം.എസ്. ധോണിക്കു കീഴിലാണ് ഇന്ത്യ പ്രഥമ ട്വന്റി20 ലോകകപ്പ് വിജയിച്ചത്. ഈ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമ ഇന്ത്യയെ കിരീടത്തിലെത്തിച്ചു.

‘‘രോഹിത്തിന്റേയും ധോണിയുടേയും ശൈലി വളരെ വ്യത്യസ്തമാണ്. രോഹിത് ശർമ ഓരോ കളിക്കാരനോടും അങ്ങോട്ടുപോയി സംസാരിക്കുന്ന ക്യാപ്റ്റനാണ്. നിങ്ങളില്‍നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം താരങ്ങളോടു പറയും. താരങ്ങൾക്ക് ആത്മവിശ്വാസം നൽകും. ടെസ്റ്റ് ക്യാപ്റ്റനായതോടെ രോഹിത് ശർമയിൽ വലിയ മാറ്റങ്ങൾ വന്നു. ടെസ്റ്റ് പോരാട്ടം വിജയിക്കുന്നതിൽ ക്യാപ്റ്റന്റെ തന്ത്രങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.’’

‘‘എന്നാൽ ധോണിയുടെ കാര്യം വ്യത്യസ്തമാണ്. ധോണി ഒരു താരത്തിന്റേയും അടുത്തേക്കുപോകില്ല. ഏതു ഫീൽഡ് ആണ് സെറ്റ് ചെയ്യേണ്ടതെന്ന് ബോളറോടു ചോദിക്കും. സ്വയം തെറ്റുകൾ വരുത്തിയാൽ അതിൽനിന്ന് കാര്യങ്ങൾ പഠിക്കാൻ ധോണി അനുവദിക്കും. ഞാൻ ഒരു സംഭവം പറയാം. ഐപിഎല്ലിൽ ഞാൻ ധോണിക്കു കീഴില്‍ കളിക്കുന്ന സമയത്ത് ഷാർദൂൽ ഠാക്കൂർ പന്തെറിയുകയായിരുന്നു.ആദ്യ പന്തിൽ തന്നെ ബൗണ്ടറി പോയി.’’

‘‘അടുത്ത പന്തും അതേ ലെങ്തിലാണ് ഷാര്‍ദൂൽ എറിഞ്ഞത്. ഇതോടെ വേറെ പന്ത് പരീക്ഷിക്കാൻ നിർദേശിക്കാൻ ഞാൻ ധോണിയോടു പറഞ്ഞു. എന്നാൽ ധോണി അതിനു തയാറായില്ല. അവൻ തെറ്റിൽനിന്ന് പഠിക്കട്ടെ എന്നാണ് ധോണി അന്ന് എന്നോടു പറഞ്ഞത്. അല്ലെങ്കിൽ ഷാർദൂൽ അതു മനസ്സിലാക്കില്ലെന്നായിരുന്നു ധോണിയുടെ നിലപാട്.’’– ഹർഭജൻ വ്യക്തമാക്കി.

English Summary:

Contrasting styles of MS Dhoni and Rohit Sharma: Harbhajan Singh explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com