ADVERTISEMENT
ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയ്നെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച താരം. 13 ഗോളുകളും 20 അസിസ്റ്റുമായി സിറ്റിയെ രണ്ടാം സ്ഥാനത്തെത്തിച്ച മികവാണ് ഡിബ്രൂയ്നെയെ പുരസ്കാരത്തിനുള്ള വോട്ടെടുപ്പിൽ ഒന്നാമതെത്തിച്ചത്. കഴിഞ്ഞ 9 സീസണിൽ പുരസ്കാരം നേടുന്ന മൂന്നാമത്തെ ബൽജിയം താരമാണ് ഡിബ്രൂയ്നെ. വിൻസന്റ് കോംപനി, ഏദൻ ഹസാഡ് എന്നിവരാണ് മറ്റുള്ളവർ. പ്രീമിയർ ലീഗ് ചാംപ്യൻമാരായ ലിവർപൂളിന്റെ കോച്ച് യൂർഗൻ ക്ലോപ്പ് മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു.  ലിവർപൂൾ ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ ആർനോൾഡ് മികച്ച യുവതാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com