ADVERTISEMENT

വാമോ... വാമോ... വാമോസ് അര്‍ജന്‍റീനാ... എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് ലക്ഷക്കണക്കിനു പേര്‍ തോളോടു തോൾ ചേര്‍ന്ന് ഒരേ താളത്തില്‍ ഇളകി മറിഞ്ഞു. മെസ്സി... മെസ്സി...മെസ്സി... എന്ന് ആര്‍ത്തിരമ്പുന്ന നീലക്കടലിനു മുകളില്‍, നീല, വെള്ള നിറത്തിലുള്ള ബലൂണുകള്‍ ആകാശത്തേക്കു പറത്തിവിട്ട് അര്‍ജന്‍റീനന്‍ ടീമിനെ സ്വീകരിച്ച് ബ്യൂണസ് ഐറിസ്. 40 ലക്ഷത്തോളം ആരാധകര്‍ക്കൊപ്പം ഞാനും മെസ്സിയുടെ പത്താം നമ്പര്‍ ജഴ്സിയണിഞ്ഞ് കാത്തുനിന്നു; ടീമിനെക്കണ്ട് അഭിവാദ്യമര്‍പ്പിക്കാന്‍. ഡ്രംസ് ഉള്‍പ്പെടെയുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതാക വീശിയും പാട്ടുപാടിയും പടക്കങ്ങള്‍ പൊട്ടിച്ചും നീലപ്പുക സ്പ്രേ ചെയ്തും നീല സോപ്പ് ബബ്ള്‍സ് പരസ്പരം ചീറ്റിയും ജനം സന്തോഷം പങ്കുവച്ചു. ഹെലികോപ്ടറുകള്‍ പോകുമ്പോഴും യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറക്കുമ്പോഴും ജനക്കൂട്ടം ആര്‍ത്തു വിളിച്ചു.  ഔദ്യോഗിക യാത്രയുടെ ഭാഗമായി കൃത്യസമയത്ത് അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ എത്താന്‍ പറ്റിയതിന്‍റെ സന്തോഷത്തിലായിരുന്നു ഞാന്‍. ഈ വര്‍ഷത്തെ ലോകകപ്പ് വിജയികളായ അര്‍ജന്‍റീന ടീമിനെ നേരില്‍ കാണാനും മെസ്സിയുടെ, അര്‍ജന്‍റീനയുടെ വിജയാഘോഷത്തില്‍ പങ്കുചേരാനും സാധിച്ചതിന്റെ വലിയ സന്തോഷം. എന്‍റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങള്‍. ഇത്തരത്തില്‍ വന്നു ചേരുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളാണ് ഈ ജോലിയുടെ ബോണസ് എന്നു പറയാം.

loading

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com