തായ്‌ലൻഡിൽ പ്രീ സീസൺ പര്യടനത്തിലെ ആദ്യ സൗഹൃദ മത്സരം; ബ്ലാസ്റ്റേഴ്സിന് തോൽവി
Mail This Article
×
കൊച്ചി ∙ തായ്‌ലൻഡിൽ പ്രീ സീസൺ പര്യടനത്തിലെ ആദ്യ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പട്ടായ യുണൈറ്റഡ് 1 –2 നു കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചു. തായ് രണ്ടാം ഡിവിഷൻ ലീഗ് ടീമാണു പട്ടായ യുണൈറ്റഡ്. ടീമിനൊപ്പം ചേർന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ കളത്തിലിറങ്ങിയില്ല.
പുതിയ ‘ആശാൻ’ സ്വീഡിഷ് കോച്ച് മികേൽ സ്റ്റോറെയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ആദ്യമായാണു കളിക്കാനിറങ്ങിയത്. യൊഹൻബയാണു ബ്ലാസ്റ്റേഴ്സിന്റെ സ്കോറർ. അടുത്ത മത്സരം 17 നു നടക്കും. എതിരാളികളെ തീരുമാനിച്ചിട്ടില്ല.
English Summary:
Blasters loses pre season match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.