ADVERTISEMENT

കൊച്ചി∙ യുവതാരം ജീക്സൺ‌ സിങ് ക്ലബ്ബ് വിട്ടുപോകുകയാണെന്നു പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. തായ്‍ലൻഡിൽ ക്ലബ്ബിനൊപ്പം പരിശീലിക്കുന്ന ജീക്സൺ ഉടന്‍ തന്നെ പുതിയ ക്ലബ്ബിനൊപ്പം ചേരും. റിസർവ് താരമായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ജീക്സൺ, ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫൻസിവ് മിഡ്ഫീൽഡർ എന്ന പേരുമായാണ് ക്ലബ്ബ് വിടുന്നത്. പുതിയ ക്ലബ്ബിലേക്കു മാറാനുള്ള തന്റെ തീരുമാനത്തെ ആരാധകർ മനസ്സിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ജീക്സൺ പ്രതികരിച്ചു.

‘‘ഇവിടെയാണ് ഞാൻ ആദ്യമായി ഐഎസ്എൽ‌ കളിക്കാനിറങ്ങിയത്. കരിയറിൽ ഞാൻ ഉയരങ്ങളിലെത്തിയത് ബ്ലാസ്റ്റേഴ്സിൽ കളിച്ചുകൊണ്ടാണ്.’’– ജീക്സൺ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.‘‘ക്ലബ്ബിലെ സഹതാരങ്ങൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എല്ലാവർക്കും നന്ദിയുണ്ട്. ആരാധകരാണ് ക്ലബ്ബിൽ എന്റെ വലിയ പ്രചോദനമായിട്ടുള്ളത്. അവർ ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദിയുണ്ട്.’’– ജീക്സൺ സിങ് വ്യക്തമാക്കി.

23 വയസ്സുകാരനായ താരം 71 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിൽ കളിച്ച ശേഷമാണ് മടങ്ങുന്നത്. ക്ലബ്ബിനായി രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. കൊൽക്കത്ത ടീമായ ഈസ്റ്റ് ബംഗാളാണ് ജീക്സനെ സ്വന്തമാക്കിയത്. ദേശീയ ടീമിനായി 19 മത്സരങ്ങളിൽ കളിച്ചു. ജീക്സനെ ടീമിലെത്തിക്കാൻ കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുന്നിലുണ്ടായിരുന്നു.

English Summary:

Jeakson Singh leaves Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com