ADVERTISEMENT

മഡ്രിഡ് ∙ ഒളിംപിക്സ് ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കാൻ കരീബിയൻ ദ്വീപുരാജ്യമായ ഡൊമീനിക്ക. രാജ്യത്തെ പ്രധാന കായിക വിനോദമായ ബേസ്ബോൾ ഇത്തവണ ഒളിംപിക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണു ഫുട്ബോൾ ടീമിന് അപ്രതീക്ഷിതമായി ഒളിംപിക്സിന് യോഗ്യത ലഭിച്ചത്.

വിവിധ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാണ് ഡൊമീനിക്കൻ ടീം എത്തുന്നത്. ഇതിൽ പലരും ആദ്യമായാണ് ഡൊമീനിക്കയ്ക്കായി രാജ്യാന്തര മത്സരം കളിക്കാൻ ഇറങ്ങുന്നത്. ഇരട്ട പൗരത്വമുള്ള താരങ്ങളും ടീമിലുണ്ട്. അണ്ടർ 20 കോൺകകാഫ് ടൂർണമെന്റിനും ഡൊമീനിക്കൻ യോഗ്യത നേടിയിരുന്നു. 

English Summary:

Dominica debuts in paris olympics football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com