ആരും പ്രതീക്ഷിക്കാത്ത കളി! ഒന്നാന്തരം വിജയം, ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്
Mail This Article
ഒന്നൊന്നര കളി, ഒന്നാന്തരം ജയം! ഒഡീഷ എഫ്സിക്കെതിരെ കഴിഞ്ഞ ദിവസം കൈവിട്ടെന്നു തോന്നിയ മത്സരം തിരിച്ചുപിടിച്ച ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം കണ്ടു കൊച്ചിയിലെ പുൽത്തരികൾ പോലും ത്രസിച്ചു പോയിട്ടുണ്ടാകും! ഈ സീസണിൽ മുങ്ങിത്താണു പോയൊരു ടീമിൽനിന്ന് ആരാധകർ പോലും പ്രതീക്ഷിക്കാത്ത തരത്തിലൊരു തീക്കളിയാണു ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തെടുത്തത്. ഒന്നാം പകുതിയിലെ നിരാശയ്ക്കു പകരം വീട്ടുന്ന മട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരെല്ലാവരും തിരിച്ചെത്തിയത്. എല്ലാവരുടെയും പേരെടുത്തു പറയേണ്ട മട്ടിലുള്ള പ്രകടനം.
വിജയത്തിനിടയിലും ബ്ലാസ്റ്റേഴ്സിന്റെ ഉറക്കം കെടുത്താൻ പോന്ന ചില കാര്യങ്ങളും ഇന്നലെ കണ്ടു. ആക്രമണത്തിൽ ആറാടുമ്പോഴും പ്രതിരോധത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വഞ്ചി ഇപ്പോഴും ആടിയുലയുകയാണ്. എത്ര ഈസിയായാണ് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ ഗോളുകളുടെ നിക്ഷേപം സ്വീകരിക്കപ്പെടുന്നത്?! അതിനുകൂടി മാറ്റം വരുത്തണം പുരുഷോത്തമാ.. എന്നാലേ പ്ലേ ഓഫിലേക്ക് ഒരു പിടി പിടിച്ചുനോക്കാനാകൂ.