കിരണിന് ദേശീയ റെക്കോർഡ്
Mail This Article
ഗുവാഹത്തി ∙ ദേശീയ ജൂനിയർ അത്‍ലറ്റിക്സിൽ കേരളത്തിന്റെ ആർ.കിരണിന് ദേശീയ റെക്കോർഡോടെ സ്വർണം. പാലക്കാട് സ്വദേശിയായ കിരൺ അണ്ടർ 16 ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്തു. പാലക്കാട് ഒളിംപിക് അത്‍ലറ്റിക് ക്ലബ്ബിലാണ് പരിശീലനം.
അണ്ടർ 20 ആൺകുട്ടികളുടെ ഹർഡിൽസിൽ മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഹനാനും സ്വർണം നേടി. അണ്ടർ 18 പെൺകുട്ടികളുടെ ഹാമർത്രോയിൽ വെള്ളി നേടിയ ആൻ മരിയ, അണ്ടർ 16 ആൺ ഹൈജംപിൽ വെങ്കലം നേടിയ ദേവക് ഭൂഷൺ എന്നിവരാണ് കേരളത്തിന്റെ മറ്റു മെഡൽ ജേതാക്കൾ. മീറ്റ് നാളെ സമാപിക്കും.
English Summary: National Junior Athletics: R Kiran breaks National record