ADVERTISEMENT

പാരിസ് ∙ ഒളിംപിക്സിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഒരുക്കങ്ങൾ സംബന്ധിച്ച സംഘാടകരുടെ ആശങ്കകൾ ഒരു നദിക്കരയിൽ തളം കെട്ടിക്കിടക്കുകയാണ്. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനും ട്രയാത്‌ലോൺ, മാരത്തൺ സ്വിമ്മിങ് മത്സരങ്ങൾക്കും വേദിയാകേണ്ട പാരിസിലെ സെൻ നദി ഇതുവരെ മത്സര സജ്ജമാക്കാൻ സംഘാടകർക്കു കഴിഞ്ഞിട്ടില്ല. മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനാൽ ഒരു നൂറ്റാണ്ടിലേറെയായി നീന്തലിന് വിലക്കുള്ള നദിയാണ് പാരിസ് നഗരത്തിലെ പ്രധാന ജലപാതയായ സെൻ നദി.

ഇതു വൃത്തിയാക്കി ഒളിംപിക്സ് മത്സരവേദിയാക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. എന്നാൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും സെൻ നദിയിലെ മലിനീകരണത്തോത് കൂടുതലാണെന്നും നീന്തലിന് അനുയോജ്യമല്ലെന്നുമാണ് കണ്ടെത്തൽ. ഇ–കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലായതാണ് സെൻ നദിയിൽ നീന്തൽ വിലക്കാൻ കാരണം. പാർപ്പിട സമുച്ചയങ്ങളിൽ നിന്നും മറ്റുമുള്ള മലിനജലം നദിയിലേക്ക് ഒഴുകുന്നതായിരുന്നു ഇതിനു കാരണം.

സെൻ നദി ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുൻപേ ആരംഭിച്ച ഭരണകൂടം അതിനായി ഇതുവരെ 1.4 ബില്യൻ യൂറോ (ഏകദേശം 13,000 കോടി രൂപ) ചെലവിട്ടെന്നാണ് കണക്ക്. ‌മലിനജല സംഭരണികളും ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിച്ചതോടെ നദിയിലെ മലനീകരണത്തോതിൽ ഗണ്യമായ കുറവുണ്ടായെങ്കിലും പൂർണമായും ക്ലീനായില്ല. താപനിലയിലെ വർധന ബാക്ടീരിയ പെരുകുന്നതു തടയുമെന്നും അടുത്തയാഴ്ചയോടെ സെൻ നദി മത്സര സജ്ജമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

English Summary:

River Seine still not safe for swimming on most days due to E. Coli bacteria levels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com