ADVERTISEMENT

വനിതാ ഷോട്പുട് താരം ആഭ ഖാത്തുവയെ ഉൾപ്പെടുത്തിയാണ് പാരിസ് ഒളിംപിക്സിനുള്ള 30 ഇന്ത്യൻ അത്‍ലീറ്റുകളുടെ പട്ടിക ഈ മാസമാദ്യം ഇന്ത്യൻ അത്‍ലറ്റിക്സ് ഫെഡറേഷൻ പ്രഖ്യാപിച്ചത്. ഒളിംപിക്സിനുള്ള അവസാന തയാറെടുപ്പിനായി ഈ മാസം പത്തിനു പോളണ്ടിലേക്കു പുറപ്പെട്ട ഇന്ത്യൻ സംഘത്തിനൊപ്പവും ഇരുപത്തൊൻപതുകാരി ആഭയുണ്ടായിരുന്നു.

എന്നാ‌ൽ തൊട്ടുപിറ്റേന്ന് വേൾഡ് അത്‍ലറ്റിക്സിന്റെ ഒളിംപിക്സ് മത്സരാർഥികളുടെ പട്ടികയിൽനിന്ന് ആഭ പുറത്തായി. ഒടുവിൽ ഇന്നലെ ഇന്ത്യൻ ഒളിംപിക്സ് സംഘത്തിന്റെ അന്തിമ പട്ടികയിൽനിന്നും ആഭയുടെ പേര് അപ്രത്യക്ഷമായി. ഇക്കാര്യത്തിൽ അത്‌ലറ്റിക് ഫെഡറേഷനും ഒളിംപിക് അസോസിയേഷനും മൗനം പാലിക്കുന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. 

32 പേർ മത്സരിക്കുന്ന ഒളിംപിക്സ് ഷോട്പുട്ടിൽ റാങ്കിങ്ങിൽ 21–ാം സ്ഥാനക്കാരിയായാണ് ആഭ യോഗ്യതയുറപ്പിച്ചത്. ഷോട്പുട്ടിൽ 3 മാസത്തിനിടെ 2 തവണ 18 മീറ്റർ മറികടന്ന പ്രകടനത്തോടെയാണ് ബംഗാൾ സ്വദേശിനി ആഭ ദേശീയ ശ്രദ്ധ നേടിയത്. ഉത്തേജക ഉപയോഗത്തിന്റെ പേരിൽ ഒളിംപിക്സ് സംഘത്തിൽനിന്ന് മുൻപ് മത്സരാർഥികളെ അയോഗ്യരാക്കിയിട്ടുണ്ടെങ്കിലും ആഭയുടെ പേരിൽ അത്തരമൊരു ആരോപണം ഇതുവരെ ഉയർന്നിട്ടില്ല.

English Summary:

Abha Khatua is out of the olympics team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com